പാരീസില്‍ ആക്രമണം നടത്തിയത് പ്രവാചകന് വേണ്ടി: അല്‍ക്വയിദ

അല്‍ക്വയിദ , ഫ്രാന്‍സ് , മുഹമ്മദ് നബി , പാരീസ് ആക്രമണം
പാരിസ്| jibin| Last Updated: ശനി, 10 ജനുവരി 2015 (14:45 IST)
പ്രവാചകന്‍ മുഹമ്മദ് നബിക്കു വേണ്ടിയാണ് ഫ്രാന്‍സിലെ ഷാര്‍ലി എബ്ദോ വാരികയ്ക്കു നേരെ ആക്രമണം നടത്തിയതെന്നും. ഇസ്ലാമിനെ നിന്ദിക്കുന്നവര്‍ ഇത്തരത്തൊലുള്ള വലിയ വിലകള്‍ നല്‍കേണ്ടി വരുമെന്നും യെമനിലെ അല്‍ക്വയിദ. അറേബ്യന്‍ ഉപദ്വീപിലെ അല്‍ ഖായിദ വിഭാഗമാണ് ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും ആസൂത്രണം ചെയ്തതെന്നും ഭീകരര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയതായി ഫ്രാന്‍സിലെ പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ലോകത്ത് മുസ്ലിംകള്‍ അടിച്ചമര്‍ത്തല്‍ നേരിടുകയാണെന്നും. ഇസ്ലാമിനെ നിന്ദിക്കുന്നവര്‍ക്കുള്ള ശിക്ഷ അതിക്രൂരമായിരിക്കും. മുസ്ലിംകള്‍ ഭീഷണി നേരിടുന്നതിനാലാണ് ആക്രമണം നടത്താന്‍ ഫ്രാന്‍സിനെ തെരഞ്ഞെടുത്തതെന്നും പ്രസ്താവനയിലുണ്ട്.

നേരത്തെ രണ്ടു തവണ ഫ്രാന്‍സില്‍ ആക്രമണം നടത്താന്‍ പദ്ധതി ഇട്ടിരുന്നതായും. എന്നാല്‍ അവ പരാജയപ്പെടുകയുമായിരുന്നുവെന്നും. 2011 ആക്രമണം നടത്തിയ സഹോദരന്മാരില്‍ ഒരാള്‍ യെമനില്‍ പോയി പരിശീലനം നേടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം അല്‍ക്വയിദ തീവ്രവാദികള്‍ ലോകത്താകമാനം ആക്രമം നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നതായും. സിറിയയിലെ അല്‍ക്വയിദ തീവ്രവാദികളാവും ഇതിനായി നേത്രത്വം നല്‍കുകയെന്നും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തി. ബ്രിട്ടനില്‍ വലിയ രീതിയില്‍ ആക്രമണം നടത്താനാണ് പദ്ധതിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :