മോഡിയെ അംഗീകരിച്ച് പാക്കിസ്ഥാന്‍ പത്രം, മോഡി ഷെരീഫിനേക്കാള്‍ കേമനെന്ന്

ഇസ്‌ലാമാബാദ്| VISHNU.NL| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (13:38 IST)
ഒടുവില്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ താരപ്രഭ പാക്കിസ്ഥാനിലും ചര്‍ച്ചാവിഷയമാകുന്നു. ഇന്ത്യന്‍ പ്രധാന മന്ത്രി യു‌എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗമാ‍ണ് പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ഡെയ്‌ലി ടൈംസ് തങ്ങളുടെ മുഖപ്രസംഗത്തില്‍ ചര്‍ച്ചചെയ്തത്. യു‌എന്നില്‍ പാക് പ്രധാന മന്ത്രി നവാസ് ഷെരീഫിനേക്കാള്‍ തിളങ്ങിയത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്നാണ് പത്രം വിലയിരുത്തുന്നത്.

ഇരുനേതാക്കളുടേയും യു‌എന്‍ പൊതുസഭയിലെ പ്രസംഗം താരതമ്യം ചെയ്താണ് പത്രം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പടിഞ്ഞാറിന്റെ നയങ്ങളേയും ചിന്തകളേയും പരോക്ഷമായി എതിര്‍ക്കുന്ന രീതിയിലാണ് മോഡി പ്രസംഗിച്ചത്. എന്നാല്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ ഷെരീഫിനായിട്ടില്ലെന്നും പത്രം വിമര്‍ശിക്കുന്നു.

യുഎസ് പൗരന്മാരെ ആകര്‍ഷിക്കുന്ന തരത്തില്‍ ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തെകുറിച്ചുള്ള പ്രസംഗം നടത്താന്‍ മോഡിക്ക് സാധിച്ചു. പൗരാണിക ഇന്ത്യന്‍ സംസ്കാരങ്ങളെകുറിച്ച് പഠിച്ചാണ് മോഡി പ്രസംഗത്തിന് എത്തിയത്. ഇക്കാര്യത്തില്‍ ശരീഫ് സ്വീകരിച്ച ഇടുങ്ങിയ സമീപനം അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെതിരായ മോശം അഭിപ്രായത്തിന് ഇടയാക്കുമെന്നും മോഡിയുടെ പ്രസംഗത്തിന്‍െറ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മുഖപ്രസംഗത്തില്‍ ഡെയ് ലി ടൈസ് വിശദീകരിക്കുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :