നവവധുവിന്റെ ആ കുസൃതി ഇഷ്ടപ്പെട്ടില്ല, വിവാഹവേദിയിൽ വച്ച് നവവരൻ വധുവിന്റെ മുഖത്തടിച്ചു !

Last Modified ശനി, 9 മാര്‍ച്ച് 2019 (16:48 IST)
എല്ലവരും ജിവിതത്തിൽ ഏറെ മനോഹരമാക്കാൻ ആഗ്രഹിക്കുന്ന ദിസമാണ് വിവാഹ ദിനം. എന്നാൽ ഉസ്ബക്കിസ്ഥാനിലെ ഒരു യുവതി വിവാഹ ദിവസം തന്നെ നവവരനാൽ അപമനിക്കപ്പെട്ടു. വിവാഹച്ചടങ്ങിനിടെ നവവധുവിന്റെ കുസൃതി ഇഷ്ടപ്പെടാതെ വരൻ വിവാഹ വേദിയിൽ വച്ച് വധുവിന്റെ മുഖത്തടിക്കുകയായിരുന്നു.

അധികം സന്തോഷമില്ലാതെയാണ് വധുവും വരവും വേദിയിൽ നിന്നിരുന്നത്. ഇതിനിടെയാണ് മധുരം പങ്കുവക്കുന്നതിനായി കേക്ക് മുറിക്കുന്നത്. വരൻ ഒരു കഷ്ണ കേക്ക് വധുവിന്റെ വായിൽ വച്ചു നൽകി. എന്നാൽ ചടങ്ങ് അൽ‌പം രസകരമാക്കാൻ വധു വരനു നേരേ നീട്ടിയ കേക്ക് നൽകാതെ പിൻ‌വച്ചു ഇതിഷ്ടപ്പെടാതെ നവവരൻ വധുവിന്റെ മുഖത്ത് അടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബന്ധുക്കളും സുഹൃത്തുക്കളും ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് വരൻ വധുവിന്റെ മുഖത്തടിച്ചത്. പിന്നീട് ബന്ധുക്കൾ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. ഭർത്താവിൽ നിന്നും പെട്ടന്നുണ്ടായ പ്രതികരണത്തിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിസഹായയായി നിൽക്കുന്ന വധുവിനെ ദൃശ്യത്തിൽ കാണാം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :