അന്റാര്‍ട്ടിക്കയില്‍ നിന്ന് എണ്ണഖനനം ചെയ്യാന്‍ അമേരിക്കന്‍ നീക്കം

വാഷിംഗ്ടണ്‍| VISHNU N L| Last Modified ചൊവ്വ, 12 മെയ് 2015 (14:41 IST)
പാരിസ്ഥികമായി അതീവ ദുര്‍ബലവും, കടല്‍ സസ്തനികളുടെ ആവാസ കേന്ദ്രവുമായ അന്റാര്‍ട്ടിക്കയില്‍ എണ്ണ ഖനം ചെയ്യാന്‍ ഒരുങ്ങുന്നു. അലാസ്‌കന്‍ തീരത്തെ ചുക്ചി കടലിലാണ്
അമേരിക്ക എണ്ണ ഖനം ചെയ്യാന്‍ പോകുന്നത്. ഇതിനാവശ്യമായ പര്യവേക്ഷ്ഹനങ്ങള്‍ക്ക് അമേരിക്കന്‍ എണ്ണക്കമ്പനിയായ ഷെല്ലിന് ഒബാമ ഭരണകൂടം അനുമതി നല്‍കി. ഈ പ്രദേശത്ത് 15 ബില്യണ്‍ ബാരല്‍ എണ്ണ നിക്ഷപമുണ്ടാകുമെന്നാണ് അമേരിക്കയുടെ കണക്ക്.

ഒബാമ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ രാജ്യത്ത് പരിസ്ഥിതി സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഖനനം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തുനിന്ന് ഏറ്റവും അടുത്ത കോസ്റ്റ്ഗാര്‍ഡ് 1000 മൈല്‍ അകലെയാണ്. ഈ പ്രദേശത്തെ കാലാവസ്ഥയും അതീവ ദുഷ്‌കരമാണ്. അതിനാല്‍ ഇവിടെ എന്തെങ്കിലും സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുക എന്നത് ദുഷ്കരമാണെന്നാണ് പദ്ധതിയെ എതിര്‍ക്കുന്നവര്‍ പറയുന്നത്. ഇവിടെ അപകടം എന്തെങ്കിലും സംഭവിച്ചല്‍ ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണയാകും സമുദ്രത്തില്‍ പരക്കുക. ഇത് രൂക്ഷമായ പാരിസ്ഥികാഘാതമാകും ഉണ്ടാക്കാന്‍ പോകുക.

2010 ല്‍ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഉണ്ടായതുപോലുള്ള എണ്ണച്ചോര്‍ച്ച ഉണ്ടായാല്‍ അത് വലിയ ദുരന്തത്തിന് ഇടയാക്കുമെന്നും ഇവര്‍ ഭയക്കുന്നു. മെക്‌സിക്കന്‍ കടലിലെ ആഴക്കടല്‍ എണ്ണക്കിണറിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ കടലില്‍ പരക്കുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ഇതിനെ സംഘടനകള്‍ എതിര്‍ക്കുന്നത്.

എന്നാല്‍ എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഖനനത്തിന് അനുമതി നല്‍കിയതെന്ന് ബ്യൂറോ ഓഫ് ഓഷ്യന്‍ എന്‍ര്‍ജി മാനേജ്‌മെന്റ് ഡയറക്ടര്‍ അബിഗെയ്ല്‍ റോസ് ഹോപ്പര്‍ അറിയിച്ചു. ആര്‍ട്ടിക് ആവാസ വ്യവസ്ഥയ്ക്ക് യാതൊരു തരത്തിലുള്ള ഹാനിയും ഉണ്ടാക്കാത്ത തരത്തിലുള്ള ഖനനമാണ് നടത്തുകയെന്നും ഏറ്റവും ഉയര്‍ന്ന തരത്തിലുള്ള സുരക്ഷാ മാനദണ്ഡള്‍ പാലിച്ചായിരിക്കും ഖനനമെന്നും അവര്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :