സുവാരസ് തേങ്ങുകയാണ്; “ അന്ന് കടിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് ”

   ലൂയിസ് സുവാരസ് , ബാഴ്‌സലോണ , കോപ അമേരിക്ക , ഉറുഗ്വാ , ജോര്‍ജിയോ ചെല്ലിനി
മോണ്ട വിഡിയോ| jibin| Last Modified തിങ്കള്‍, 11 മെയ് 2015 (15:24 IST)
ബാഴ്‌സലോണയ്‌ക്കായി ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും മിന്നുന്ന പ്രകടനം കാഴ്‌ചവെച്ച് ടീമിന് ജയങ്ങള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ലൂയിസ് സുവാരസ് തേങ്ങുകയാണ്. കോപ അമേരിക്ക മത്സരങ്ങള്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ നിലവിലെ ജേതാക്കളായ ഉറുഗ്വായുടെ കൂന്തമുനയായ സുവാരസിന് കളിക്കാന്‍ കഴിയാത്തതാണ് താരത്തിനും രാജ്യത്തിനും തിരിച്ചടിയായി തീര്‍ന്നിരിക്കുന്നത്.

ബ്രസീല്‍ ലോകകപ്പ് മത്സരത്തില്‍ ഇറ്റലിയുടെ ജോര്‍ജിയോ ചെല്ലിനിയെ കടിച്ചു പരുക്കേല്‍പ്പിച്ചതോടെ സുവാരസിനെ തുടര്‍ന്നുള്ള ഒമ്പതുമത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. അതോടെ നിര്‍ണായകമായ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ സുവാരസിന് ബൂട്ടണിയാനാവില്ല. ഉറുഗ്വായ് കോപ അമേരിക്ക ഫൈനലില്‍ കടന്നാലും വിലക്കിലുള്ള ആറുമത്സരങ്ങള്‍ മാത്രമേ പൂര്‍ത്തിയാവൂ.

അതേസമയം കിരീടം നിലനിര്‍ത്താന്‍ ഉറുഗ്വായ് ഒരുങ്ങുന്ന ഉറുഗ്വായ്ക്ക് വന്‍ തിരിച്ചടിയാണ് സുവാരസിന്റെ വിലക്ക്. ഈ സാഹചര്യം
ടീമിനെ വളരെയേറെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ലോകകപ്പിലെ വന്‍ പരാജയത്തില്‍ നിന്ന് തിരിച്ചു വരാന്‍ ബ്രസീല്‍ ഒരുങ്ങുകയും കൈവിട്ട് പോയ ലോകകപ്പിന് പകരമായി നേടുക എന്ന ലക്ഷ്യത്തോടെ അര്‍ജന്റീനയും കളത്തിലിറങ്ങുബോള്‍ സുവാരസ് ഇല്ലാത്തെ വിഷമത്തിലാണ് ഉറുഗ്വാ.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :