താലിബാനില്‍ നിന്ന് മൂന്ന് ജില്ലകള്‍ പിടിച്ചെടുത്തെന്ന് പ്രതിരോധ ശക്തികള്‍; ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് നിരവധി താലിബാന്‍ അനുയായികള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 21 ഓഗസ്റ്റ് 2021 (12:06 IST)
താലിബാനില്‍ നിന്ന് മൂന്ന് ജില്ലകള്‍ പിടിച്ചെടുത്തെന്ന് പ്രതിരോധ ശക്തികള്‍. പോള്‍ ഏ ഹെസാര്‍, ദേ സലാഹ്, ബാനു എന്നീജില്ലകളാണ് പിടിച്ചെടുത്തത്. ഏറ്റുമുട്ടലില്‍ നിരവധി താലിബാന്‍ അനുയായികള്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ ടുഡേ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ പതാക വീശുന്ന പ്രതിരോധ ശക്തികളുടെ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.

പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും താലിബാന്‍ അത് പിന്തുടരുന്നില്ലെന്ന് പ്രതിരോധ ശക്തികള്‍ പറയുന്നു. ഖൈര്‍ മുഹമ്മദ് അന്ദ്രാബിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ ശക്തികളാണ് താലിബാനെതിരെ പോരാടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :