അപ്രതീക്ഷിത നീക്കം, നരേന്ദ്രമോഡി പാകിസ്ഥാനില്‍, ഷെരീഫുമായി കൂടിക്കാഴ്ച

Narendramodi, Pakistan, Nawas Sherif, നരേന്ദ്രമോഡി, പാകിസ്ഥാന്‍, നവാസ് ഷെരീഫ്
കാബൂള്‍| Last Updated: വെള്ളി, 25 ഡിസം‌ബര്‍ 2015 (14:58 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പാകിസ്ഥാനിലിറങ്ങും. അപ്രതീക്ഷിതമായ നീക്കമാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ ഇത്തരത്തില്‍ പെട്ടെന്നൊരു പാകിസ്ഥാന്‍ സന്ദര്‍ശനം ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ജന്‍‌മദിനത്തിലാണ് മോഡിയുടെ അപ്രതീക്ഷിത സന്ദര്‍ശനം.

13 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്ഥാനിലെത്തുന്നത്. വളരെ ഹ്രസ്വമായ ഒരു സന്ദര്‍ശനമായിരിക്കും ഇത്. നവാസ് ഷെരീഫുമൊത്ത് ഉച്ചഭക്ഷണം കഴിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുശേഷം ചെറിയ ചില ചര്‍ച്ചകള്‍ക്ക് ശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ മോഡി ഇന്ത്യയില്‍ മടങ്ങിയെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :