രേണുക വേണു|
Last Modified ബുധന്‍, 16 ജൂണ്‍ 2021 (13:25 IST)
ബ്ലാക്ക്, വൈറ്റ് ഫംഗസുകള്‍ക്ക് പുറമേ രാജ്യത്ത് ഗ്രീന്‍ ഫംഗസും സ്ഥിരീകരിച്ചിരിക്കുകയാണ്. ബ്ലാക്ക് ഫംഗസിനു സമാനമായി കോവിഡ് ബാധിതരില്‍ അല്ലെങ്കില്‍ കോവിഡ് മുക്തി നേടിയവരില്‍ കാണുന്നതാണ് ഗ്രീന്‍ ഫംഗസ് എന്ന അപൂര്‍വരോഗം. ആസ്‌പെര്‍ജിലോസിസ് (Aspergillosis) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. പ്രധാനമായും ശ്വാസകോശത്തെ തന്നെയാണ് ഗ്രീന്‍ ഫംഗസ് ബാധിക്കുക. മൂക്കില്‍ നിന്ന് രക്തം വരുക, പനി എന്നിവയാണ് മധ്യപ്രദേശില്‍ ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ച വ്യക്തിയില്‍ കണ്ട ലക്ഷണങ്ങള്‍. രക്തത്തെയും ഗ്രീന്‍ ഫംഗസ് ഗുരുതരമായി ബാധിക്കും. ഗ്രീന്‍ ഫംഗസ് ബാധിതരില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. കഫത്തില്‍ രക്തം, നെഞ്ചുവേദന എന്നിവയും രോഗലക്ഷണങ്ങളാണ്. ശ്വസിക്കുമ്പോള്‍ പ്രത്യേക ശബ്ദം ഉണ്ടാകല്‍, ചിലരില്‍ പനി എന്നിവയും കാണുന്നു.