ശരീരത്തില്‍ പ്രോട്ടീന്‍ അധികമായാല്‍ എന്ത് സംഭവിക്കും? എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാകാം?

അഭിറാം മനോഹർ| Last Modified ശനി, 22 ജൂലൈ 2023 (15:33 IST)
ഇന്ന് നമുക്ക് ചുറ്റുമുള്ള പലരും തന്നെ തങ്ങളുടെ ആരോഗ്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നവരാണ്. എന്നാല്‍ പ്രധാനമായും അമിതവണ്ണം ഒഴിവാക്കുക എന്നതിലേക്ക് മാത്രം പലരും ചുരുങ്ങുമ്പോള്‍ പലരും
തങ്ങളുടെ ഭക്ഷണത്തില്‍ പ്രോട്ടീന്‍ കൂടുതല്‍ ഉള്‍പ്പെടുത്തി കാര്‍ബോ ഹൈഡ്രേറ്റും, ഫാറ്റും എല്ലാം കുറച്ച് കൊണ്ട് വരുന്നത് സ്ഥിരമാണ്. എന്നാല്‍ നമ്മള്‍ എടുക്കുന്ന പ്രോട്ടീന്റെ അളവ് കൂടുകയാണെങ്കില്‍ അത് ശരീരത്തെ ദോഷകരമായി ബാധിക്കും എന്നത് പലരും മനസിലാക്കുന്നില്ല. അതിനാല്‍ തന്നെ ഡയറ്റ് തെരെഞ്ഞെടുക്കുന്നതില്‍ വിദഗ്ധ സേവനം ആവശ്യമാണ്.

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന പലരും കൃത്യമായ നിര്‍ദേശങ്ങളില്ലാതെ അധികം പ്രോട്ടീന്‍ എടുക്കുകയോ പ്രോട്ടീന്‍ പൗഡറുകള്‍ ഇതിനായി ഉപയോഗിക്കുകയോ ചെയ്യാറുണ്ട്. വെയിറ്റ് ലോസ് ഡയറ്റില്‍ കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കി പ്രോട്ടീന്‍ അധികമായി ഉപയോഗിക്കുന്നത് സ്ഥിരമാണ്.ആദ്യം പ്രോട്ടീന്‍ കൂടുതല്‍ കഴിച്ചാല്‍ വെയിറ്റ് ലോസ് കിട്ടുകയും എന്നാല്‍ പ്രോട്ടീന്‍ ശരീരത്തില്‍ അധികമാകുന്നതോടെ പോകെ പോകെ വീണ്ടും ഭാരം കൂടുകയും അത് പിന്നീട് കുറയ്ക്കാന്‍ കഴിയാത്ത അവസ്ഥ വരികയും ചെയ്യുന്നു. പ്രധാനമായും വയറിലും കൈയ്യിലും തടി കൂടാന്‍ ഇത് കാരണമാകുന്നു. കൂടാതെ ശരീരത്തില്‍ കൊഴുപ്പ് അധികമാകുമ്പോള്‍ യൂറിനില്‍ പത പോലെ കാണപ്പെടുകയും ചെയ്യുന്നു. ശരീരത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നു എന്നതിന്റെ ഒരു സൂചനയാണിത്.

ശരീരത്തില്‍ പ്രോട്ടീന്റെ അളവ് കൂടുതല്‍ ഉള്ളവരില്‍ മലബന്ധം കാണപ്പെടാം കൂടാതെ ശരീരത്തില്‍ പ്രോട്ടീന്‍ കൂടുതലാവുമ്പോള്‍ വിശപ്പില്ലയ്മ അനുഭവപ്പെടാം. ഇത് കൂടാതെ ശരീരത്തില്‍ നീര്‍ക്കെട്ട് പോലെ തോന്നുന്ന അവസ്ഥയും പ്രോട്ടീന്‍ കൂടുന്നത് മൂലം കാണാം. വിടാതെയുള്ള ക്ഷീണവും ശരീരത്തിന് സംഭവിക്കും. എന്നാല്‍ ഈ ക്ഷീണം പ്രോട്ടീന്‍ അധികമായത് കൊണ്ടാണെന്ന് കണ്ടെത്താന്‍ പ്രയാസമാണ്. കൂടുതല്‍ പ്രോട്ടീന്‍ എത്തുമ്പോള്‍ ചെറിയ സന്ധികളില്‍ നീര് പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാം. കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാവാനുള്ള സാധ്യതയും പ്രോട്ടീന്‍ ശരീരത്തില്‍ അധികമായാല്‍ വര്‍ധിക്കുന്നു. കൂടാതെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പ്രോട്ടീന്‍ അധികമായി ഭക്ഷണത്തില്‍ ഉള്‍പ്പെടരുത്. പ്രോട്ടീന്‍ ശരീരത്തിന് വളരെയധികം ആവശ്യമാണെങ്കിലും ഫിറ്റ്‌നസിന്റെ ഭാഗമായി പലരും അമിതമായി പ്രോട്ടീന്‍ ശരീരത്തിനകത്ത് എത്തിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോശമാണ് ചെയ്യുക



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :