കാപ്പി കുടിമാറ്റി വെള്ളം കുടിക്കാം, എത്ര കുടിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 13 ഏപ്രില്‍ 2023 (13:30 IST)
രണ്ട് ലിറ്റര്‍ വെള്ളം ദിവസേന കുടിക്കണം - എതാണ്ട് 8/9 ഗ്‌ളാസ്. 12 ഗ്‌ളാസ് വെള്ളം കുടിക്കാന്‍ കഴിഞ്ഞാല്‍ ഭേഷായി! നമ്മുടെ ശരീരത്തില്‍ 70 ശതമാനവും വെള്ളമാണ്. വെള്ളം വേണ്ടത്ര കിട്ടിയില്ലെങ്കില്‍ ശരീരം സ്വന്തം ജലാംശം ഉപയോഗിച്ചു തീര്‍ത്തു തുടങ്ങും. പിന്നെ രോഗാവസ്ഥയാവും. ഭക്ഷണം കഴിക്കാതെ കുറേക്കാലം ജീവിക്കാം. പക്ഷേ, വെള്ളം കുടിക്കാതെ ജീവിക്കുക വിഷമം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ വെള്ളം അത്യാവശ്യമാണ്. ശരീരത്തിലെ ദുഷ്ടുകളും വിഷാംശങ്ങളും പുറത്തുകളയാന്‍ വെള്ളം കൂടിയേ തീരൂ.

ശുദ്ധമായ പച്ചവെള്ളം കുടിക്കുന്നതാണ് നല്ലത്. അതു ശരീരം പെട്ടെന്ന് വലിച്ചെടുക്കുന്നു. കൊഴുപ്പ് ഉരുക്കാനും പച്ചവെള്ളത്തിനാണ് ശക്തികൂടുതല്‍. പക്ഷെ ചൂടുവെള്ളം കുടിക്കാനാണ് എളുപ്പം. ചുക്കുവെള്ളം, ജീരകവെള്ളം, കരിങ്ങാലി വെള്ളം, സൂപ്പ്, ചായ എന്നിങ്ങനെ ചൂടുവെള്ളം കുടിക്കുന്നത് നാം അറിയുകയേ ഇല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :