വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 3 ഫെബ്രുവരി 2021 (14:58 IST)
ചൂടുകാലം വരികയാണ് ഇനിയങ്ങോട്ട് ചൂടിനെ പ്രതിരോതിധിക്കാനുള്ള ഭക്ഷണ പാനിയങ്ങൾ നമ്മുടെ വീടുകളിലും വഴിയരികിലെ കടകളിലുമെല്ലാം തയ്യാറാക്കി തുടങ്ങും, ചൂടുകലത്ത് മലയാളികൾക്ക് ദാഹമകറ്റാൻ ഒഴിച്ചുകൂടനാകാത്തതാണ് നല്ല നാടൻ സംഭാരം. ദാഹമകറ്റുക മാത്രമല്ല നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള കഴിവുണ്ട് മോരിൻ വെള്ളത്തിന്. പാലിന്റെ ഗുണങ്ങളെല്ലാം നൽകുന്നതാണ് മോര്. കൊഴുപ്പ് കളഞ്ഞതായതിനാൽ അമിതമായ കലോറി ഇത് കുടിക്കുന്നതിലൂടെ ശരീരത്തിൽ എത്തില്ല.
ദഹന സംബന്ധമായ പ്രശ്നങ്ങളെ അകറ്റാൻ മോരിന് പ്രത്യേക കഴിവുണ്ട്. സംഭാരത്തിൽ ചേർക്കുന്ന ഇഞ്ചിയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിനുകളുടെ കുറവുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുക്കാൻ ദിവസേന മോര് കുടിക്കുന്നത് ശീലമാക്കിയാൽ മതി. ജീവകങ്ങളെ കൂടാതെ സിങ്ക്, അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം കാത്സ്യം എന്നീ പോഷകങ്ങളും മോരിൽ ധരാളമായി അടങ്ങിയിട്ടുണ്ട്. മോര് സ്ഥിരമായി കുടിക്കുന്നത് പൈൽസ് ചെറുക്കുന്നതിനുള്ള ഉത്തമ മാർഗമാണ്.