സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 22 ഏപ്രില്‍ 2022 (17:24 IST)
നിങ്ങള്‍ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. ബ്രെഡ്, പിസ, പാസ്ത എന്നിവ മെറ്റബോളിസത്തെ കുറയ്ക്കും. ഇവയില്‍ നിറയെ സ്റ്റാര്‍ച്ചും ഗ്ലൂട്ടെനും ഫൈറ്റിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും ഇത് ഫാറ്റായി ശരീരം ശേഖരിക്കുകയും ചെയ്യും. കൂടാതെ മദ്യപാനവും മെറ്റബോളിസത്തെ കാര്യമായി ബാധിക്കും. മദ്യം ശരീരത്തിന്റെ ഫാറ്റിനെ ഉരുക്കി കളയാനുള്ള ശേഷിയുടെ 73 ശതമാനത്തെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.