ഷവര്‍മ വേഗം നല്‍കാന്‍ വേണ്ടി വേവാത്ത ഭാഗത്തുനിന്ന് മുറിക്കുന്നു; ശ്രദ്ധ വേണമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ്

രേണുക വേണു| Last Modified വ്യാഴം, 5 മെയ് 2022 (10:31 IST)
പല കടകളിലും ഷവര്‍മ വേഗം നല്‍കാന്‍ വേവാത്ത ചിക്കന്‍ ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തി. ഷവര്‍മ വേഗം നല്‍കാന്‍ വേണ്ടി മൊരിഞ്ഞ ഭാഗത്തിന്‍ നിന്നു കൂടുതല്‍ ആഴത്തില്‍ മുറിക്കുന്നതായി കണ്ടെത്തി. അങ്ങനെ മുറിക്കുമ്പോള്‍ വേവാത്ത ഭാഗവും ചിക്കനിലുണ്ടാകും. ഇത് ഭക്ഷ്യവിഷബാധയ്ക്ക് വരെ കാരണമായേക്കാം. 15 മിനിറ്റെങ്കിലും കൃത്യമായ ചൂടില്‍ പാചകം ചെയ്തിട്ടേ ചിക്കന്‍ നല്‍കാവൂ എന്നും ഹോട്ടലുകളോട് നിര്‍ദേശിച്ചതായി ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :