സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 3 ഡിസംബര്‍ 2021 (13:36 IST)
വിശപ്പിന് എന്തെങ്കിലുമൊരു ആഹാരം എന്നതാണ് മലയാളികളുടെ പൊതു ശീലം. അതിന് ബ്രെഡാണ് പലരും തിരഞ്ഞെടുക്കുന്നത്. രാവിലെയും ഉച്ചയ്ക്കും രാത്രിയുമൊക്കെ ബ്രെഡില്‍ വിശപ്പടക്കുന്നവരുണ്ട്. ബ്രെഡ് അത്രനല്ല ആഹാരമല്ല. ബ്രെഡില്‍ പോഷകാംശങ്ങള്‍ വളരെ കുറവാണ്. കൂടാതെ ഇതില്‍ നിന്ന് ഫൈബറോ ധാതുക്കളോ ലഭിക്കില്ല. ഈ ഗുണങ്ങള്‍ ലഭ്യമാകണമെങ്കില്‍ നാരുകള്‍ അടങ്ങിയ ഗോതമ്പു ബ്രെഡാണ് ഉത്തമമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
സധാരണ ബ്രെഡില്‍ ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. സ്വീറ്റ് ബ്രെഡ് എന്ന ലേബലില്‍ വരുന്നതിലാവട്ടെ പഞ്ചസാരയും കൂടുതലാണ്. ഇതു രണ്ടുമാകട്ടെ ആരോഗ്യത്തിന് നല്ലതല്ലെന്നതാണ് വസ്തുത. തടി വര്‍ദ്ധിപ്പിക്കുന്ന ഒരു ഭക്ഷണവസ്തു കൂടിയാണ് ബ്രെഡ് എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതേസമയം, പച്ചക്കറികള്‍ ഉള്ളില്‍ വച്ചു കഴിയ്ക്കുന്നതും ഗോതമ്പ് ബ്രെഡ് ഉപയോഗിക്കുന്നതും നല്ലതാണെന്നും പറയുന്നു.