പ്രായമായവര്‍ക്ക് മാത്രം, ആണുങ്ങള്‍ക്ക് സ്തനാര്‍ബുദം വരില്ല....: അന്ധവിശ്വാസങ്ങളുടെ കടലാണ് കാന്‍സര്‍!

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (11:40 IST)
ഇത്രയധികം അന്ധവിശ്വാസങ്ങള്‍ ഉള്ള കാന്‍സറിനെ പോലെ മറ്റൊരു രോഗം കാണാന്‍ സാധ്യതയില്ല. കാന്‍സര്‍ പകര്‍ച്ചവ്യാധിയാണെന്ന് വിചാരിക്കുന്ന നിരവധിപേര്‍ ഉണ്ട്. സ്ത്രീകളില്‍ മാത്രമേ സ്തനാര്‍ബുദം ഉണ്ടാകുകയുള്ളുവെന്നാണ് ചിലരുടെ ധാരണ. സ്തനാര്‍ബുദം പ്രായമായ സ്ത്രീകളിലോ പുരുഷന്മാരിലോ മാത്രമേ വരികയുള്ളുവെന്നും ചിലര്‍ വിചാരിക്കുന്നു. ഇതെല്ലാം തെറ്റാണ്. ചികിത്സിച്ച് ഭേദമാക്കന്‍ പറ്റുന്നതാണ് സ്തനാര്‍ബുദം. ഇത് പുരുഷന്മാരെയും ബാധിക്കാം.

റേഡിയേഷന്‍ എല്‍ക്കുന്നതും, അമിതവണ്ണവും, കായികാധ്വാനം ഇല്ലാത്തതും. അമിത കൊഴുപ്പും, പ്രമേഹവും പുകവലിയും മദ്യപാനവും സ്തനാര്‍ബുദത്തിന് കാരണമാകും. കാന്‍സര്‍ ശരീരത്തെ മത്രമല്ല മനസിനെയും ബാധിക്കും. സ്തനങ്ങള്‍ക്ക് താഴെയായി തടിപ്പ് അനുഭവപ്പെടുക, സ്തനത്തിന്റെ ആകൃതി നഷ്ടപ്പെടുക, മുലക്കണ്ണില്‍ രക്തക്കറയും സ്രവവും ഉണ്ടാകുക, മുഴ ഉണ്ടാകുക എന്നിങ്ങനെ നിരവധി ലക്ഷണങ്ങള്‍ സ്തനാര്‍ബുദത്തിനുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :