jibin|
Last Modified ശനി, 10 നവംബര്‍ 2018 (12:56 IST)
ആരോഗ്യമുള്ള ശരീരം സ്വന്തമാക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. പുതിയ ജീവിത ശൈലിയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ് ശരീരസംരക്ഷണം. മികച്ച ആഹാരക്രമവും വ്യായാമവുമാണ് ആരോഗ്യമുള്ള ശരീരം സമ്മാനിക്കുക
ചില ഭക്ഷണക്രമം ആരോഗ്യമുള്ള ശരീരത്തിനൊപ്പം ആയുസും വര്‍ദ്ധിപ്പിക്കുമെന്നാണ് ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഡയറ്റിനൊപ്പം പഴങ്ങള്‍, പച്ചക്കറികള്‍, ബ്രഡ്, നട്ട്‌സ്, ഒലീവ് എണ്ണ, കടുകെണ്ണ എന്നിവ കൂടുതല്‍ അടങ്ങിയ ആഹാരക്രമം പിന്തുടരുന്നവര്‍ക്ക് ആയുസ് കൂടുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ചായ, കാപ്പി, ഗോതമ്പ് ബ്രഡ്, കൊഴുപ്പു കുറഞ്ഞ ചീസ്, ഒലീവ് എണ്ണ, ചോക്ലേറ്റ്, നിയന്ത്രിത അളവിലുള്ള റെഡ് വൈന്‍, ബിയര്‍ എന്നിവ ചിട്ടയായ രീതിയില്‍ കഴിക്കുന്നവരുടെ ആരോഗ്യം മെച്ചപ്പെടുകയും രോഗം വരാനുള്ള സാധ്യത കുറയുകയും ചെയ്യും. ഈ ഭക്ഷണക്രമം പാലിക്കുന്നവരെ ഹ്യദ്രോഗവും കാന്‍സറും പിടികൂടുകയില്ല.
അതേസമയം, സംസ്കരിച്ചതോ അല്ലാത്തതോ ആയ റെഡ്മീറ്റ് ഓര്‍ഗാനിക്ക് മീറ്റ്, ചിപ്പ്‌സ്, ശീതളപാനിയങ്ങൾ, മദ്യം, പുകവലി, ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം എന്നിവ ആരോഗ്യം നശിപ്പിക്കും. ഭക്ഷണക്രമം പാലിക്കുന്നതിനൊപ്പം ചിട്ടയായ വ്യായാമം പ്രധാനമായ ഘടകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.