പഴം കഴിക്കുന്നത് കൊണ്ടുള്ള 10 ഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 27 ജനുവരി 2023 (17:09 IST)
-വാഴപ്പഴത്തില്‍ വൈറ്റമിന്‍ ബി ഉള്ളത് ശരീരത്തിലെ നാഡി ഞരമ്പുകള്‍ക്ക് ഗുണം ചെയ്യുന്നു. അവയെ ഊര്‍ജ്ജസ്വലമാക്കുന്നു.

* അസിഡിറ്റിക്ക് കൈക്കൊണ്ട ഔഷധമാണ് വാഴപ്പഴം. നെഞ്ചെരിച്ചില്‍ തുടങ്ങിയ ചെറു രോഗാവസ്ഥകള്‍ക്ക് വാഴപ്പഴം മരുന്നായി ഉപയോഗിക്കാം.

* കുടലിലെ വ്രണങ്ങളും അസിഡിറ്റിയും കുറയ്ക്കാനും വാഴപ്പഴത്തിനു കഴിവുണ്ട്.

* പ്രാതലില്‍ വാഴപ്പഴം ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

* ധാരാളം നാരുകള്‍ ഉള്ളതുകൊണ്ട് മലബന്ധം ഉണ്ടാവുന്നത് തടയാനും വാഴപ്പഴത്തിനു കഴിയും. സുഖ ശോധനയ്ക്ക് പലരും ഉറങ്ങും മുമ്പ് പാളയങ്കോടന്‍ പഴം കഴിക്കുക പതിവാണ്.

* വാഴപ്പഴത്തിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്ന് ഇരുമ്പ് സത്താണ്. ഇത് രക്തത്തില്‍ ഹീമോഗ്ലോബിന്‍ കൂട്ടാനും വിളര്‍ച്ച ഇല്ലാതാക്കാനും സഹായിക്കുന്നു.

* വാഴപ്പഴത്തിലെ മറ്റൊരു പ്രധാന ഘടകം പൊട്ടാസ്യമാണ്. ഇത് തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്തിക്കുകയും ഹൃദയമിടിപ്പ് നിലനിര്‍ത്തുകയും ചെയ്യുന്നു.

* ശരീരത്തിലെ ജലാംശത്തിന്റെ സമതുലിതാവസ്ഥ നിലനിര്‍ത്താനും വാഴപ്പഴത്തിനു കഴിവുണ്ട്. ഇത് മൂലം മാനസിക സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്നു.

* വാഴപ്പഴത്തില്‍ അടങ്ങിയ ട്രിപ്‌റ്റോഫാന്‍ എന്ന പ്രൊട്ടീന്‍ ദഹനത്തിലൂടെ സെറോടോണിനായി മാറുന്നു. ഇതും മാനസിക പിരിമുറുക്കാനും നിരാശ അകറ്റാനും സഹായിക്കുന്നു.

* ഇതില്‍ അടങ്ങിയ വൈറ്റമിന്‍ ബി 6 രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു. ഇത് നമ്മുടെ മാനസികാവസ്ഥയെ അനുകൂലമായി ബാധിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :