Cervical Cancer: 32-ാം വയസ്സില്‍ പൂനം പാണ്ഡെയുടെ മരണത്തിനു കാരണമായ സെര്‍വിക്കല്‍ കാന്‍സര്‍; പെണ്‍കുട്ടികളും സ്ത്രീകളും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഹ്യൂമന്‍ പാപ്പിലോമ വൈറസ് ആണ് സെര്‍വിക്കല്‍ കാന്‍സറിനു കാരണം

Poonam Pandey, Poonam Pandey Cervical Cancer, Poonam Pandey death Reason, Poonam Pandey passes away, Actress Poonam Pandey death
രേണുക വേണു| Last Modified വെള്ളി, 2 ഫെബ്രുവരി 2024 (13:56 IST)
death Reason

Cervical Cancer: 32 കാരിയായ നടി പൂനം പാണ്ഡെയുടെ മരണം സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഗര്‍ഭാശയ മുഖത്തെ അര്‍ബുദത്തെ തുടര്‍ന്നാണ് താരത്തിന്റെ അന്ത്യം. പെണ്‍കുട്ടികളും സ്ത്രീകളും കൃത്യമായി മനസിലാക്കിയിരിക്കേണ്ട രോഗാവസ്ഥയാണ് ഗര്‍ഭാശയമുഖ കാന്‍സര്‍.

സ്ത്രീകളില്‍ കാണപ്പെടുന്ന അര്‍ബുദമാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഗര്‍ഭാശയ മുഖത്തിന്റെ കാന്‍സര്‍ എന്നാണ് ഇത് അറിയപ്പെടുക. ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെര്‍വിക്സ് അഥവാ ഗര്‍ഭാശയ മുഖം എന്നു പറയുന്നത്. സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ ബാധിക്കുന്ന കാന്‍സര്‍ ആണിത്.

ഹ്യൂമന്‍ പാപ്പിലോമ വൈറസ് ആണ് സെര്‍വിക്കല്‍ കാന്‍സറിനു കാരണം. സ്പര്‍ശത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും ഈ വൈറസ് പകരുന്നു. പാപ്പിലോമ അണുബാധ 85 ശതമാനം പേരിലും ഒന്നു രണ്ടു വര്‍ഷം കൊണ്ട് മാറും. ഇതില്‍ 15 ശതമാനം പേരില്‍ അണുബാധ സ്ഥിരമായി നില്‍ക്കും. അങ്ങനെയുള്ളവരിലാണ് സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധ്യത ഉള്ളത്.

സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ പാപ്പിലോമ വൈറസിനെതിരായ വാക്സിന്‍ ലഭ്യമാണ്. ഇത് 10 മുതല്‍ 12 വയസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ്. രണ്ട് ഡോസ് വാക്സിനാണ് ലഭ്യമായിട്ടുള്ളത്. ആറ് മുതല്‍ 12 മാസം വരെ വ്യത്യാസത്തിലാണ് ഈ വാക്സിന്‍ കൊടുക്കേണ്ടത്. ഈ വാക്സിന്‍ കൊടുത്തു കഴിഞ്ഞാലും പാപ്പിലോമ വൈറസിനെ കണ്ടെത്താനുള്ള പാപ് ടെസ്റ്റിനു വിധേയമാകാം. ഗൈനക്കോളജിസ്റ്റുമായി ബന്ധപ്പെട്ട ശേഷം വേണം വാക്സിന്‍ എടുക്കുന്ന കാര്യം തീരുമാനിക്കാന്‍.

സെര്‍വിക്കല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍

ആര്‍ത്തവങ്ങള്‍ക്കിടയില്‍ യോനിയില്‍ കാണപ്പെടുന്ന രക്തസ്രാവം

ആര്‍ത്തവ സമയത്ത് സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഉണ്ടാകുന്ന രക്തസ്രാവം, അതിന്റെ ദൈര്‍ഘ്യം കൂടുതലായിരിക്കാം

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അസഹ്യമായ വേദന

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷമുള്ള രക്തസ്രാവം

യോനിയില്‍ നിന്നുള്ള ഡിസ്ചാര്‍ജിനു അസാധാരണമായ ഗന്ധവും നിറവും

ആര്‍ത്തവ വിരാമത്തിനു ശേഷം കാണപ്പെടുന്ന രക്തസ്രാവം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :