ധര്‍മ്മശാല|
jibin|
Last Modified വെള്ളി, 24 മാര്‍ച്ച് 2017 (20:20 IST)
പരമ്പര ആര്‍ക്കെന്ന് നിര്‍ണയിക്കുന്ന നാലാം ടെസ്‌റ്റ് ശനിയാഴ്‌ച ധര്‍മ്മശാലയില്‍ ആരംഭിക്കാനിരിക്കെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ സന്ദര്‍ശിച്ചു. പരിശീലനത്തിന് ഇടവേള നല്‍കിയാണ് സ്‌റ്റീവ് സ്‌മിത്തും സംഘവും എംസി ലെഡ്ഗനിയിലുളള ദലൈലാമയുടെ ആശ്രമത്തിലെത്തിയത്.
പരിശീലനം വെട്ടിച്ചുരുക്കി നടത്തിയ ഈ കൂടിക്കാഴ്‌ച എന്തിനായിരുന്നുവെന്ന ചോദ്യത്തിന് സ്‌മിത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക്
ഉത്തരം നല്‍കുകയും ചെയ്‌തു.
“ഈ ടെസ്‌റ്റ് സമ്മര്‍ദ്ദം തരുന്നതാണ്, അഞ്ചു ദിവസവും എങ്ങനെ ഉറങ്ങാന്‍ സാധിക്കുമെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഉടന്‍ അദ്ദേഹം എനിക്ക് അനുഗ്രഹം തന്നു. കൂടാതെ മൂക്കുകള്‍ തമ്മില്‍ ഞങ്ങള്‍ ഉരസി, ഇതോടെ ഞാന്‍ വിശ്വസിക്കുന്നു അടുത്ത അഞ്ച് ദിവസം എനിക്ക് സമാധാനപരമായി ഉറങ്ങാന്‍ സാധിക്കും” - എന്നും സ്‌മിത്ത് വ്യക്തമാക്കി.
മികച്ച കൂടിക്കാഴ്‌ചയായിരുന്നുവെന്ന് സ്‌മിത്ത് അഭിപ്രായപ്പെട്ടു. ദലൈലാമയെ കാണനെത്തിയ ഓസീസ് താരങ്ങള്‍ അദ്ദേഹവുമായി ഏറെനേരം സംസാരിക്കുകയും ഒപ്പം നിന്ന് ഫോട്ടോകള്‍ എടുക്കുകയും ചെയ്‌തു. ഇവരുടെ നിരവധി ഫോട്ടോകള്‍ പുറത്ത് വന്നിട്ടുണ്ട്.