AISWARYA|
Last Updated:
വ്യാഴം, 23 മാര്‍ച്ച് 2017 (12:56 IST)
സൗന്ദര്യത്തില്‍ നഖങ്ങള്‍ക്കുമുണ്ട് ഒരു പ്രത്യേക സ്ഥാനം ഇതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? തീര്‍ച്ചയായും ഉണ്ടാകും. ഒന്ന് ഓര്‍ത്ത് നോക്ക് കാണാന്‍ നല്ല ഭംഗിയുള്ള ഒരാളുടെ നഖങ്ങള്‍ ഒട്ടും ആകര്‍ഷണീയമല്ലെങ്കില്‍ എന്താകും അവസ്ഥ. അവളുടെ അല്ലെങ്കില്‍ അയാളുടെ മുഖ ഭംഗിയെ പോലും അത് ബാധിക്കില്ലെ. എന്നാല്‍ ഇനി ഭംഗിയെ തടസപ്പെടുത്താന്‍ നഖങ്ങള്‍ ഒരു കാരണമകില്ല. ഇതാ നഖസംരക്ഷണത്തിനായി നിങ്ങള്‍ക്ക്
കുറച്ച് കുറുങ്ങുകള്‍.
ഇതിനായി വീട്ടില്‍ തന്നെ ചില മരുന്നുകള്‍ നമുക്ക് ഉണ്ടാക്കാം. നാം സ്ഥിരമായി ഭക്ഷണത്തില്‍
ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് രണ്ടോമൂന്നോ എടുത്ത് പുഴുങ്ങി നന്നായി ഉടച്ച് അത് നഖങ്ങളുടെ കൈപ്പത്തിയിലുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കവറു ചെയ്യത് പുരട്ടണം. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിയാല്‍ നഖങ്ങള്‍ക്ക് നല്ല കാന്തി ലഭിക്കും.
ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞികൊണ്ടു തുടയ്ക്കുന്നത് നഖങ്ങള്‍ക്ക്
തിളക്കം കിട്ടാന്‍ സഹായിക്കും. ഒലിവെണ്ണയില്‍ നഖങ്ങള്‍ മുക്കിവെയ്ക്കുന്നത് നഖങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോകുന്നത് തടയും. അത് പോലെ നഖങ്ങള്‍ക്ക് പാടുവീണത് മാറ്റാന്‍ നാരങ്ങാനീരോ ഹൈഡ്രജന്‍ പെറോക്‌സൈഡോ ഈ പാടിനു മീതേ പുരട്ടിയാല്‍ ഇത് മാറി കിട്ടും.
വിളറിയതും പെട്ടെന്ന് ഒടിയുന്ന നഖങ്ങളാണോ നിങ്ങളുടെ എന്നാല്‍ ഇതിനുമുണ്ട്
പരിഹാരം സമയംകിട്ടുമ്പോള്‍ എണ്ണ പുറട്ടിയാല്‍ ഇത് മാറികിട്ടും. ചെറു ചൂടുവെള്ളത്തില്‍ അല്‍പ്പം ഷാമ്പൂവൂം നാരങ്ങനീരും ഉപ്പും മിക്‌സ് ചെയ്യത് പാദങ്ങള്‍ അതില്‍ 10 മുതല്‍ 15 മിനിട്ട് മുക്കിവെച്ചാല്‍ അഴകാര്‍ന്ന കാല്‍പാദങ്ങള്‍ സ്വന്തമാക്കാം. ചെറുനാരങ്ങയുടെ നീര് മാറ്റിയ തോട് എടുത്ത് പാദങ്ങളില്‍ 5 മുതല്‍ 15 മിനിറ്റ് വരെ ഉരസുന്നത് പദസംരക്ഷണത്തിനു നല്ലതാണ്. പാദങ്ങളിലും സണ്‍ഡ്ക്രീന്‍ ഉപയോഗിക്കാം. സ്ഥിരമായി നെയില്‍ പോളീഷ് ഉപയോഗിക്കുന്നത് നഖത്തിന് മോശമാണ്