നിങ്ങ‌ളുടെ ‘മൂഡി’നെ വർണശബളമാക്കണോ? എങ്കിൽ ഇതാ അനുയോജ്യമായ നാല് മാർഗങ്ങ‌ൾ

നിങ്ങ‌ളുടെ ‘മൂഡി’നെ വർണശബളമാക്കണോ? എങ്കിൽ ഇതാ അനുയോജ്യമായ നാല് മാർഗങ്ങ‌ൾ

aparna shaji| Last Updated: ചൊവ്വ, 22 മാര്‍ച്ച് 2016 (19:10 IST)
നമ്മുടെ ജീവിതശൈലിക്ക് മാറ്റിനിർത്താൻ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ് നിറങ്ങ‌ൾ. നിറങ്ങ‌ൾക്ക് ഓരോന്നിനും ഓരോ രീതിയിൽ നമ്മുടെ ജീവിതത്തെ സ്വാധീനിക്കാൻ കഴിയും. നിറങ്ങ‌ൾ ജീവിതത്തിന് പകിട്ടേകുന്നു. അസ്വസ്ഥമായ നിങ്ങളുടെ മനസ്സിന് നിറപ്പകിട്ടേകാൻ അനുയോജ്യമായ നാല് മാർഗങ്ങ‌ൾ പരിജയപ്പെടാം.

1. ആകുലതയെ വർണാഭമായ കണ്ണട കൊണ്ട് മറികടക്കാം

അമിതമായ ഉത്‌കണ്ഠയും ആകുലതയും നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കില്‍ ധരിക്കുന്ന ഗ്ലാസുകളുടെ നിറത്തില്‍ മാറ്റം വരുത്താം. റോസ് നിറത്തിലുള്ള ഗ്ലാസുകള്‍ ധരിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാനും സര്‍ഗ്ഗാത്മകതയെ ഉണര്‍ത്താനും സഹായിക്കും. കൂടാതെ, വിവിധ വര്‍ണ്ണങ്ങളിലുള്ള ഗ്ലാസുകള്‍ ധരിക്കുന്നത് മനസ്സ് ശാന്തമാകാനും ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കും. പുതിയ ജീവിതസാഹചര്യത്തില്‍ ‘കളര്‍ഫുള്‍ ഗ്ലാസു’കള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണ്.

2. ചിത്രങ്ങള്‍ക്ക് നിറം നല്കി മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം

ഫ്രാന്‍സിലാണ് ചിത്രങ്ങള്‍ക്ക് നിറം നല്കാനുള്ള പുസ്തകങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയത്. ഇവിടങ്ങളില്‍ പാചകപുസ്തകങ്ങളേക്കാള്‍ അധികമായി നിറം നല്കാനുള്ള പുസ്തകങ്ങളാണ് വിറ്റഴിക്കപ്പെടുന്നത്. സുഖകരമായ നിദ്ര നൽകാനും ധ്യാനത്തിനും ഇത് വളരെയധികം സഹായിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിറങ്ങള്‍ക്ക് നമ്മുടെ തലച്ചോറിനെ ചെറുപ്പമാക്കാന്‍ കഴിയുമെന്നാണ് മാനസികാരോഗ്യവിദഗ്‌ധനായ സ്റ്റാൻ റോഡ്സ്കിയുടെ കണ്ടെത്തല്‍.

3. മസ്സാജ്

വിവിധ നിറങ്ങളിലുള്ള എണ്ണകള്‍ ഉപയോഗിച്ച് ശരീരം മസാജ് ചെയ്യുന്നത് ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഉത്തമമാണ്. മിക്ക കളര്‍ തെറാപ്പിസ്റ്റുകളും ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുവാന്‍ ശ്രദ്ധിക്കുന്നവരാണ്. നമ്മുടെ മാനസികവും ശാരീരികവും ആത്മീയവും വികാരപരവുമായ തലങ്ങളിലെ തടസ്സങ്ങളെ നീക്കാന്‍ മഴവില്‍ മസാജ് വളരെ ഉപകാരപ്രദമാണ്.

4. മുറിയുടെ നിറം നിങ്ങളുടെ ഉറക്കത്തെയും സ്വാധീനിക്കും

നമ്മുടെ വീട്ടിലെ ഓരോ മുറിയുടെ നിറവും നമ്മുടെ മനസ്സിനെയും സ്വാധീനിക്കും. ചുവന്ന നിറത്തിലുള്ള കിടപ്പുമുറി ഒരു ഉത്സവത്തിന്റെ പ്രതീതി തന്നെയായിരിക്കും നിങ്ങള്‍ക്ക് നല്കുക. പക്ഷേ, കിടപ്പുമുറി കടും നിറത്തിലായാല്‍ അത് നിങ്ങളുടെ ഉറക്കത്തെ തന്നെ തടസ്സപ്പെടുത്താനും സാധ്യതയുണ്ട്. അതുകൊണ്ട് കിടപ്പുമുറി എപ്പോഴും ഇളം നിറങ്ങളിലായിരിക്കുന്നതാണ് നല്ലത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :