തിരുവനന്തപുരം|
jibin|
Last Updated:
ചൊവ്വ, 18 ഓഗസ്റ്റ് 2015 (12:52 IST)
സംസ്ഥാന രാഷ്‌ട്രീയത്തില്‍ മുസ്ലിം ലീഗ് എന്തുപറഞ്ഞാലും വര്‍ഗീയ നിറം നല്കാന് ചിലര്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. പഞ്ചായത്ത് രൂപീകരണം മുസ്ലിം ലീഗിന്റെ മാത്രം താല്‍പര്യമാണെന്നാണ് ഒരുവിഭാഗം പ്രചരിപ്പിക്കുന്നത്. കോടതി വിധി എതിരാണെങ്കില്‍ എല്ലാം തുറന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലീഗ് സമ്മര്‍ദ്ദത്തിലാകുന്ന ഘട്ടങ്ങളില്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നില്ലെന്നും. വിഴിഞ്ഞം പദ്ധതിയിലെ ചര്‍ച്ചകളില്‍ നിന്നും തങ്ങളെ ഒഴിവാക്കിയെന്നും ലീഗില്‍ പരാതി ഉയരുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ലീഗ് വിഴിഞ്ഞം പദ്ധതിയുടെ ഒപ്പിടുന്ന ചടങ്ങില്‍ നിന്ന് മാറി നിന്നത്.
അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലിയില്‍ ലീഗിന് കടുത്ത അതൃപ്തിയാണുള്ളത്. ഇക്കാര്യങ്ങളില്‍ പരസ്യപ്രതികരണത്തിന് തയ്യാറല്ലെങ്കിലും അടുത്ത യുഡിഎഫ് യോഗത്തില്‍ അഭിപ്രായവ്യത്യാസം ശക്തമായി ഉന്നയിക്കാനാണ് മുസ്ലീ ലീഗിന്റെ തീരുമാനം.