Last Modified ശനി, 9 ജൂലൈ 2016 (20:31 IST)
ജങ്ക് ഫുഡ് കഴിച്ചും വെറുതെയിരുന്നും തടിച്ച് വീര്‍ക്കുന്ന യുവതലമുറയ്ക്ക് ഒരു കടിഞ്ഞാണിടാന്‍ തന്നെയാണ് കേരള ധനമന്ത്രി തോമസ് ഐസകിന്റെ തീരുമാനം. പുകയില ഉല്‍പന്നങ്ങള്‍ക്ക് നികുതി കൂട്ടി ഉപഭോഗം കുറയ്ക്കുന്ന അതേ തന്ത്രം തന്നെയാണ് ഇതും. ബര്‍ഗര്‍,
പിസ്സ തുടങ്ങിയ ജങ്ക് ഫുഡുകള്‍ സാധാരണക്കാരുടെ ഭക്ഷണമല്ലാത്തതിനാല്‍ നികുതി വര്‍ദ്ധിപ്പിച്ചതില്‍ അധികമാര്‍ക്കും പരാതിയില്ല.
ഇന്ത്യയിലാദ്യമായി ഇത്തരം ഭക്ഷണവസ്തുക്കള്‍ക്ക് നികുതി ചുമത്തിയ സംസ്ഥാനമായിരിക്കും കേരളം. നികുതി പിരിച്ച് ആരോഗ്യം സംരക്ഷിക്കുക എന്ന രീതി വിദേശരാജ്യങ്ങളായ ഡെന്‍മാര്‍ക്ക്, മെക്‌സിക്കോ എന്നിവിടങ്ങളില്‍ പരീക്ഷിച്ചു വിജയം കണ്ടതാണ്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഏറെ ഫലപ്രദമാണ് ഈ നികുതി രീതി എന്നാണ് സര്‍വേഫലം.
കേരളത്തില്‍ ബ്രാന്‍ഡഡ് റസ്റ്റോറന്റുകള്‍ വില്‍ക്കുന്ന ബര്‍ഗര്‍, പീസ്സ, ടാക്കോസ്, ഡോനട്‌സ്, സാന്‍വിച്ച്, ബര്‍ഗര്‍-പാറ്റി, പാസ്ത, തുടങ്ങിയവയുടെയും മേല്‍ 14.5 ശതമാനം ഫാറ്റ് ടാക്‌സ് ആണ് ചുമത്തിയിരിക്കുന്നത്. ഇതിലൂടെ 10 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അതായിത് 10 രൂപ വിലയുള്ള ജങ്ക് ഫുഡുകള്‍ക്ക് ഇനി മുതല്‍ 11.45 രൂപയായിരിക്കും വില.
ജങ്ക് ഫുഡുകളെ അണ്‍ ഹെല്‍ത്തി ഭക്ഷണങ്ങളുടെ കൂട്ടത്തിലാണ് പെടുത്തിയിരിക്കുന്നത്. നിരന്തരമുള്ള ഉപയോഗം അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖം തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. മദ്യപാനികള്‍ക്ക് മാത്രം വരാറുള്ള കരള്‍ രോഗം അഥവാ ലിവര്‍ സിറോസിസ് പോലും സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നവര്‍ക്ക് വരാറുണ്ട്.
പൊണ്ണത്തടിയൊഴികെ മുകളില്‍ പറഞ്ഞ മറ്റ് അസുഖങ്ങള്‍ തിരിച്ചറിയണമെങ്കില്‍ വര്‍ഷങ്ങള്‍ തന്നെ എടുക്കാറുണ്ട്. അതിനാല്‍ ഭക്ഷണ സാധനത്തിനാണെങ്കിലും ജങ്ക് ഫുഡുകള്‍ക്ക് ഫാറ്റ് നികുതി ചുമത്തിയതിന് സര്‍ക്കാരിനെ കുറ്റം പറയാന്‍ ആരും തയ്യാറായിട്ടില്ല.