മുംബൈ|
jibin|
Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (16:03 IST)
ഫോം നഷ്ട്പ്പെട്ട് ഉഴലുന്ന ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലി ഫോം തിരിച്ചു പിടിക്കാന്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ അടുത്തെത്തി. പഴയെ ഫോമിന്റെ നിഴലില്‍ പോലും കുറച്ചു നാളുകളായി എത്താന്‍ കഴിയാതിരുന്നതാണ് കോഹ്‌ലിയെ നിരാശനാക്കിയത്.
മുംബൈയിലെത്തിയ കോഹ്ലി മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് സച്ചിനുമായി രണ്ട് മണിക്കൂറോളം ബാറ്റിംഗ് പ്രാക്ടീസ് നടത്തി. ബാറ്റിംഗ് ഫോം തിരിച്ചു പിടിക്കാനും. പേസ് ബൌളിംഗിനെതിരെ മികച്ച രീതിയില്‍ കളിക്കാനുമുള്ള ടെക്‍നികുമാണ് സച്ചില്‍ കോഹ്‌ലിക്ക് പറഞ്ഞു കൊടുത്തത്. പരിശീലനത്തിനുശേഷം ഏറെ നേരം ഇരുവരും സംസാരിക്കുകയും. നേരം ഫോം തിരിച്ചു പിടിക്കാനുള്ള ഉപദേശങ്ങള്‍ സച്ചിന്‍ കോഹ്‌ലിക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്തു.
വിന്‍ഡീസ് പരമ്പരയ്ക്ക് മുമ്പായി ഫോം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഹ്ലി സച്ചിനടുത്തെത്തിയത്. കഴിഞ്ഞ ഇംഗ്ളണ്ട് പര്യടനത്തില്‍ കോഹ്ലി പരജയമായിരുന്നു. മികച്ച പ്രകടനങ്ങള്‍ ഒന്നും നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് കോഹ്ലി സച്ചിന്റെ ഉപദേശം സ്വീകരിച്ചത്. നേരത്തെ ഇംഗ്ളീഷ് പര്യടനത്തിന് മുമ്പ് സുരേഷ് റെയ്‌നയും
സച്ചിന്റെ ഉപദേശം തേടിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.