കുടുംബപ്രേക്ഷകരെ രസിപ്പിച്ച് ഒരു കുഞ്ഞന്‍ പടം; ധൈര്യമായി ടിക്കറ്റെടുക്കാം

രേണുക വേണു| Last Modified ശനി, 25 ജൂണ്‍ 2022 (10:51 IST)

പ്രേക്ഷകശ്രദ്ധ നേടി ഏറ്റവും പുതിയ മലയാള ചിത്രം സുഡോക്കു 'N. കുടുംബപ്രേക്ഷകര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ചിത്രമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. മികച്ചൊരു എന്റര്‍ടെയ്ന്‍മെന്റ് സമ്മാനിക്കാന്‍ സംവിധായകന്‍ സി.ആര്‍.അജയകുമാറിന് സാധിച്ചിട്ടുണ്ടെന്നാണ് ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം പ്രതികരിക്കുന്നത്.

രണ്ട് മണിക്കൂറാണ് സിനിമയുടെ ദൈര്‍ഘ്യം. കൂടുതലും പുതുമുഖങ്ങളാണ് അഭിനയിച്ചിരിക്കുന്നതെങ്കിലും അതിന്റെ കുറവുകളൊന്നും സിനിമയ്ക്കില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഒരേസമയം പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സിനിമയ്ക്ക് സാധിച്ചിരിക്കുന്നു. ഒരു കോമഡി ത്രില്ലര്‍ ഴോണറാണ് സിനിമയുടേത്. രഞ്ജി പണിക്കര്‍, മണിയന്‍ പിള്ള രാജു തുടങ്ങിയ മുതിര്‍ന്ന താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഏറെ കയ്യടി നേടിയത് രഞ്ജി പണിക്കരുടെ പ്രകടനമാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി വളരെ പക്വതയോടെ തന്റെ കഥാപാത്രം അവതരിപ്പിച്ചിരിക്കുകയാണ് രഞ്ജി പണിക്കര്‍. ഒരു അഭിഭാഷകന്റെ വേഷത്തിലാണ് രഞ്ജി പണിക്കര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. രഞ്ജി പണിക്കര്‍ക്കൊപ്പം മണിയന്‍പിള്ള രാജുവും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :