മമ്മൂട്ടിയുടെ അടുത്ത ചിത്രം 'ഹലാല്‍ ലവ് സ്റ്റോറി' സംവിധായകനൊപ്പം, ചിത്രീകരണം അടുത്ത വര്‍ഷം !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 മാര്‍ച്ച് 2021 (09:06 IST)

മമ്മൂട്ടി സംവിധായകന്‍ സക്കറിയയ്‌ക്കൊപ്പം കൈകോര്‍ക്കുന്നു.അടുത്ത വര്‍ഷം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. മെഗാസ്റ്റാറിനൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ഭാഗമായേക്കും. നടന്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരു ചിത്രം സംവിധായകന്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതും പ്രാരംഭ ഘട്ടത്തിലാണ്.

അതേസമയം മമ്മൂട്ടിക്കൊപ്പം ഏത് വിഭാഗത്തിലുള്ള ചിത്രത്തിനാണ് ശ്രമിക്കുന്നതെന്ന് ഇനിയും അറിയാന്‍ കഴിഞ്ഞിട്ടില്ല.2018 ല്‍ പുറത്തിറങ്ങിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ഈ ചിത്രത്തിന് ലഭിച്ചിരുന്നു.നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രത്തിന് ബോക്‌സോഫീസിലും വിജയം നേടാനായി. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ 'ഹലാല്‍ ലവ് സ്റ്റോറി' പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ ആയില്ല. ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :