ആ രംഗം പിറന്നത് ഇങ്ങനെ,'കനകം കാമിനി കലഹം' ടീസര്‍ മേക്കിങ് വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ജൂലൈ 2021 (15:00 IST)

നിവിന്‍ പോളിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങളില്‍ ഒന്നാണ് 'കനകം കാമിനി കലഹം'.രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ടീസര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോളിതാ ടീസര്‍ മേക്കിങ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, വിന്‍സി, സുധീര്‍, രാജേഷ് മാധവന്‍ എന്നിവരടങ്ങുന്ന മേക്കിങ് വീഡിയോ ശ്രദ്ധ നേടുകയാണ്. അബ്‌സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രം കൂടിയാണ് 'കനകം കാമിനി കലഹം'.59 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ ആയിരുന്നു പുറത്ത് വന്നത്. നിവിന്‍ പോളിയും ഗ്രെയ്സ് ആന്റണിയും ഈജിപ്ഷ്യന്‍ രാജാവിന്റെയും രാജ്ഞിയുടെയും വേഷവിധാനത്തിലാണ് കാണാനായത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :