10 ലക്ഷം കാഴ്ചക്കാരുമായി നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം' ടീസര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ജൂലൈ 2021 (17:03 IST)

നിവിന്‍ പോളിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങളില്‍ ഒന്നാണ് 'കനകം കാമിനി കലഹം'.രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ടീസര്‍ അടുത്തിടെ പുറത്തുവന്നിരുന്നു.ടീസര്‍ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ പത്ത് ലക്ഷം പേരാണ് ടീസര്‍ കണ്ടിരിക്കുന്നത്.

റിലീസിന് മുമ്പ് തന്നെ നിവിന്‍ പോളിയുടെ ചിത്രം കണ്ടിരിക്കുകയാണ് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ്.'കനകം കാമിനി കലഹം' ചിരിയുടെ കലാപം തന്നെ ഉണ്ടാകും എന്നാണ് ഗീതു സിനിമ കണ്ടശേഷം പറഞ്ഞത്.

അബ്‌സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രം കൂടിയാണ് 'കനകം കാമിനി കലഹം'.59 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ ശ്രദ്ധ നേടുകയാണ്.നിവിന്‍ പോളിയും ഗ്രെയ്സ് ആന്റണിയും ഈജിപ്ഷ്യന്‍ രാജാവിന്റെയും രാജ്ഞിയുടെയും വേഷവിധാനത്തിലാണ് കാണാനായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :