'ആര്‍ആര്‍ആര്‍' ആദ്യഗാനം എത്തുന്നു, ചിത്രീകരണം അവസാനഘട്ടത്തില്‍

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 27 ജൂലൈ 2021 (15:18 IST)

രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം എത്തുന്നു. ഓഗസ്റ്റ് ഒന്നാം തീയതി രാവിലെ 11 മണിക്ക് പാട്ട് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.മലയാളം ഉള്‍പ്പെടെയുള്ള അഞ്ച് 5 ഭാഷകളിലായി ഗാനം പുറത്തുവരും. 'പ്രിയം' എന്ന വരികളില്‍ ആകും മലയാളത്തിലെ ഗാനം.
ഒക്ടോബര്‍ 13 ന് തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് നേരത്തെ നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ആലിയ ഭട്ട് ഇക്കഴിഞ്ഞ ദിവസം ആയിരുന്നു ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേര്‍ന്നത്.സിനിമയുടെ ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഒരേസമയം ആണ് നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :