റഷ്യയിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി 'കോബ്ര' ടീം, വിക്രം ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 13 മാര്‍ച്ച് 2021 (17:06 IST)

'കോബ്ര' ഒരുങ്ങുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യയില്‍ ഷൂട്ടിംഗ് നടത്തുകയായിരുന്ന ടീം ചെന്നൈയില്‍ തിരിച്ചെത്തി. ഈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ചെന്നൈയില്‍ എത്തിയ വിവരം സംവിധായകന്‍ അജയ് ജ്ഞാനമുത്തു തന്നെയാണ് അറിയിച്ചത്. കൊടും ശൈത്യത്തെ പ്രതിരോധിച്ചു കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹായിച്ച മുഴുവന്‍ ടീം അംഗങ്ങളെയും അദ്ദേഹം പ്രശംസിച്ചു.


ഈ സ്‌പൈ ത്രില്ലര്‍ ചിത്രത്തില്‍ വിക്രമിനെ കൂടാതെ ശ്രീനിധി ഷെട്ടി, കെ എസ് രവികുമാര്‍, മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, മിയ ജോര്‍ജ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഫ്രഞ്ച് ഇന്റര്‍പോള്‍ ഓഫീസറായി ഇര്‍ഫാന്‍ എത്തുന്നു. ആക്ഷനും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുടങ്ങിയ നല്ലൊരു ചിത്രം ടീസര്‍ അടുത്തിടെ നിര്‍മാതാക്കള്‍ പുറത്തിറക്കിയിരുന്നു. 7 സ്‌ക്രീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :