കമല്‍ ഹാസന്‍-ഫഹദ് ഫാസില്‍ ചിത്രം വിക്രമില്‍ വിജയ് സേതുപതിയും ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 മെയ് 2021 (15:12 IST)

ഡേറ്റ് ഇല്ലാത്തതിനാല്‍ പല സിനിമകളും ഉപേക്ഷിക്കേണ്ടി വരുകയാണ് വിജയസേതുപതിയ്ക്ക്. കമല്‍ ഹാസന്റെ 'വിക്രം' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിജയ് സേതുപതിയുമായി നിര്‍മ്മാതാക്കള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വിവരം. ഈ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് നടന്‍ അഭിനയിക്കുന്നതെന്നും അതിനുള്ള സമ്മതം നടന്‍ നിര്‍മാതാക്കള്‍ക്ക് നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കാനാണ് സാധ്യത. മാത്രമല്ല കമലല്‍ ഹാസന്‍ ചിത്രത്തില്‍ ഫഹദ് ഫാസിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം, ഷങ്കര്‍ സംവിധാനം ചെയ്യുന്ന കമല്‍ ഹാസന്റെ 'ഇന്ത്യന്‍ 2' നീളുകയാണ്.സംവിധായകനും നിര്‍മ്മാതാവും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഷൂട്ടിംഗ് ഇനിയും വൈകാന്‍ ആണ് സാധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :