Liger: 100 കോടി മുടക്കിയ ലൈഗർ അടപടലം, പ്രതിഫലതുക തിരിച്ചുനൽകാൻ വിജയ് ദേവരകൊണ്ട

അഭിറാം മനോഹർ| Last Modified ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (09:43 IST)
വിജയ് ദേവരകൊണ്ടയുടെ ആദ്യ പാൻ ഇന്ത്യൻ സിനിമയെന്ന പ്രത്യേകതയുമായി ഇറങ്ങിയ പുരി ജഗന്നാഥ് ചിത്രം ലൈഗർ ബോക്സോഫീസിൽ വമ്പൻ പരാജയമാണ് ഏറ്റുവാങ്ങിയത്. ഏറെ പ്രതീക്ഷയിൽ ഇറങ്ങിയ ചിത്രത്തിന് ആദ്യ ദിനം മുതൽ മോശം പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഏകദേശം 100 കോടി മുടക്കിയൊരുക്കിയ ചിത്രം ആഴ്ചകൾക്കുള്ളിലാണ് തിയേറ്ററുകളിൽ നിന്നും പിൻവാങ്ങിയത്.

വൻതുകയാണ് ചിത്രത്തിലെ നായകകഥാപാത്രമാകുവാൻ പ്രതിഫലമായി വാങ്ങിയത്. ഇതിൽ ഭൂരിഭാഗവും തിരിച്ചുനൽകാനാണ് താരത്തിൻ്റെ തീരുമാനം.സിനിമയുടെ സംവിധായകനായ പുരി ജഗന്നാഥും പ്രതിഫലതുക തിരികെ നൽകും. ലൈഗറിന് ശേഷം പുരി ജഗന്നാഥ്- വിജയ് ദേവരകൊണ്ട കൂട്ടുക്കെട്ടിൽ പ്രഖ്യാപിച്ച ജനഗണമനയുടെ നിർമാണത്തെയും ലൈഗറിൻ്റെ പരാജയം ബാധിക്കുമെന്നാണ് റിപ്പോർട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :