കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 26 ജൂണ്‍ 2024 (11:33 IST)
ലക്ഷ്മി ഫിലിംസ് ഉടമ കെ ഗോപിനാഥന്‍ പിളളയുടെയും ജ്ഞാനലക്ഷ്മിയുടെയും മൂത്ത മകനാണ് സുരേഷ് ഗോപി.1958-ല്‍ കൊല്ലത്ത് ജനിച്ച നടന്റെ യഥാര്‍ത്ഥ പേര് സുരേഷ് ജി നായര്‍ എന്നാണ്.ഈ പേര് മാറ്റിയത് സംവിധായകന്‍ കെ ബാലാജിയാണ്.
മലയാള സിനിമയ്ക്ക് സുരേഷ് ഗോപിയെ പരിചയപ്പെടുത്തുന്നത് കെ ബാലാജി തന്നെയാണ്. 1965 ല്‍ 'ഓടയില്‍ നിന്ന്' എന്ന സിനിമയില്‍ കുട്ടി താരമായി നടന്‍ അരങ്ങേറ്റം കുറിച്ചു.എന്നാല്‍ ബാലാജിയുടെ 'നിരപരാധികള്‍' എന്ന ചിത്രത്തിലൂടെയാണ് നടന്‍ മുന്‍നിരയിലേക്കെത്തുന്നത്.
'ടി പി ബാലഗോപാലന്‍ എം എ', 'ഒന്നു മുതല്‍ പൂജ്യം വരെ' എന്നീ സിനിമകളില്‍ കൂടി നടന്‍ അഭിനയിച്ചു. 'രാജാവിന്റെ മകന്‍' എന്ന സിനിമയിലെ കഥാപാത്രം വഴിത്തിരിവായി.ഭൂമിയിലെ രാജാക്കന്മാര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് നടന്‍ ശബ്ദം ആദ്യമായി ലോകം കേട്ടത്.സുരേഷ്‌ഗോപി ആദ്യമായി ഡബ്ബ് ചെയ്യുന്നത് ഈ വേണ്ടിയാണ്.
ഷാജി കൈലാസ് ചിത്രങ്ങളിലൂടെ നടന്‍ സുപ്പര്‍ സ്റ്റാറായി മാറി.ഷാജി കൈലാസിന്റെ ഏകലവ്യന്‍ എന്ന ചിത്രത്തിലൂടെയാണ് തുടക്കം.തലസ്ഥാനം, ഏകലവ്യന്‍, കമ്മീഷണര്‍, ജനുവരി ഒരു ഓര്‍മ്മ, ഇരുപതാം നൂറ്റാണ്ട്, തലസ്ഥാനം, ലേലം, ജനാധിപത്യം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന് പുതിയ സൂപ്പര്‍സ്റ്റാറിന് കിട്ടി.
പത്രം, എഫ്‌ഐആര്‍, സമ്മര്‍ ഇന്‍ ബദ്‌ലഹേം , പ്രണയവര്‍ണ്ണങ്ങള്‍, തെങ്കാശിപട്ടണം എന്നീ സൂപ്പര്‍ ഹിറ്റുകളും പിന്നീട് പിറന്നു.ഇന്നലെ, സിന്ദൂരരേഖ, പൈതൃകം, വടക്കന്‍ വീരഗാഥ, പൊന്നുച്ചാമി, കളിയാട്ടം തുടങ്ങിയ സിനിമകളിലൂടെ ഇതുവരെ കാണാത്ത സുരേഷ് ഗോപിയേയും മലയാളികള്‍ കണ്ടു.