കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 31 ജൂലൈ 2023 (12:32 IST)
'ലാലേട്ടൻ ആറാടുകയാണ്' എന്ന ഒറ്റ ഡയലോഗിലൂടെ സന്തോഷ് വർക്കി സോഷ്യൽ മീഡിയയുടെ ലോകത്ത് പ്രശസ്തനായി. ഇപ്പോഴിതാ സന്തോഷിനെ കൊണ്ട് മാപ്പ് പറയിക്കുന്ന ബാലയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് സന്തോഷ് വർക്കിയോട് ബാല മാപ്പ് പറയിപ്പിച്ചിരിക്കുന്നത്.
ഒത്തിരി നാളായി മനസ്സിൽ ഒരു വിഷമം ഉണ്ടായിരുന്നുവെന്നും ബാല പറയുന്നു അഭിനയിക്കാക്കളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചതിനാണ് സന്തോഷ് വർക്കിയെക്കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചത്.