'ധീരവും ദര്‍ശനാത്മകവുമായ നേതൃത്വത്തിന് നന്ദി'; രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്

കെ ആര്‍ അനൂപ്| Last Modified ശനി, 19 ജൂണ്‍ 2021 (10:13 IST)

രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്. സ്‌പെഷ്യല്‍ പോസ്റ്ററും പുറത്തിറക്കി.അദ്ദേഹത്തിന്റെ ധീരവും ദര്‍ശനാത്മകവുമായ നേതൃത്വത്തിന് നന്ദിയെന്നും ആന്റോ ജോസഫ് കുറിച്ചു.

'ജന്മദിനാശംസകള്‍ രാഹുല്‍ ഗാന്ധി ജി! നിങ്ങള്‍ക്ക് സമാധാനവും സന്തോഷവും ആരോഗ്യവും നേരുന്നു. നിങ്ങളുടെ ധീരവും ദര്‍ശനാത്മകവുമായ നേതൃത്വത്തിന് നന്ദി'- ആന്റോ ജോസഫ് കുറിച്ചു.

ആന്റോ ജോസഫ് നിര്‍മ്മിച്ച മാലിക്കും കോള്‍ഡ് കേസും ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജ് നായകനായി എത്തുന്ന കോള്‍ഡ് കേസ് ജൂണ്‍ 30ന് ആമസോണ്‍ പ്രേമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.സാമ്പത്തിക ബുദ്ധിമുട്ടാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് പിന്നിലെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :