രാഹുല്‍ ഗാന്ധിക്ക് എന്നോട് വലിയ സ്‌നേഹവും താല്‍പര്യവുമുണ്ട്: ചെന്നിത്തല

രേണുക വേണു| Last Modified വെള്ളി, 18 ജൂണ്‍ 2021 (13:15 IST)

രാഹുല്‍ ഗാന്ധിക്ക് തന്നോട് യാതൊരു ഇഷ്ടക്കുറവും ഇല്ലെന്ന് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിക്ക് തന്നോട് വലിയ സ്‌നേഹവും ഇഷ്ടവും താല്‍പര്യവുമുണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍വച്ചായിരുന്നു കൂടിക്കാഴ്ച. രമേശ് ചെന്നിത്തലയെ എഐസിസി സെക്രട്ടറിയായി നിയമിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത. ഗുജറാത്തിന്റെയോ പഞ്ചാബിന്റെയോ ചുമതലയുള്ള സെക്രട്ടറിയാക്കാനാണ് സാധ്യത. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നത്തെ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഏത് ചുമതലയേല്‍പ്പിച്ചാലും ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് ചെന്നിത്തല പറയുന്നത്. എന്നാല്‍, കേരളത്തില്‍ തന്നെ തുടരാനാണ് ചെന്നിത്തലയുടെ താല്‍പര്യം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :