അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി സര് അധികം സംസാരിക്കാറില്ല, ഒപ്പം അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ തോന്നാറുണ്ട്: ഭാനുപ്രിയ
- ഫ്രണ്ട്സിലും വീണ്ടും ചില വീട്ടുകാര്യങ്ങളിലും ജയറാമിന്റെ നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍ !
- മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ ഈസിയായി പറ്റും, മോഹന്‍ലാലിന് അത് പറ്റില്ല: രഞ്ജി പണിക്കര്‍
- അക്കാര്യം പറഞ്ഞ് മമ്മൂട്ടി എപ്പോഴും വഴക്കുണ്ടാക്കും: രഞ്ജി പണിക്കര്‍
- പടം 3 ചെയ്തെന്ന് പറഞ്ഞിട്ടെന്താ, ഇപ്പോഴും മമ്മൂക്കയുടെ വീടിനടുത്തെത്തിയാൽ എന്റെ ചങ്ക് പിടയ്ക്കും: അജയ് വാസുദേവ്
തെലുങ്ക് ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍!
തെലുങ്ക് ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അഖില്‍ അക്കിനേനി നായകനായെത്തുന്ന സിനിമയില്‍ കരുത്തുറ്റ വില്ലന്‍ വേഷം മമ്മൂട്ടി ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ വക്കന്തം വംസിയാണ്. ഈ സിനിമയിലേക്ക് വില്ലന്‍ കഥാപാത്രം അവതരിപ്പിക്കാന്‍ മമ്മൂട്ടിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ മമ്മൂട്ടി ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. നായകനൊപ്പം നില്ക്കുന്ന വില്ലന്‍ വേഷമാണ് മമ്മൂട്ടിക്കായി സംവിധായകന് ഒരുക്കിയിരിക്കുന്നതെന്നാണ് വാര്‍ത്ത. സ്പൈ ത്രില്ലറായാണ് സിനിമ ഒരുക്കുന്നത്. സീരിസായാണ് സിനിമ പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏജന്റ് എന്നാണ് സിനിമയുടെ പേര്. എന്നാല്‍, മലയാളത്തില്‍ ഒരുപിടി ചിത്രങ്ങള്‍ മമ്മൂട്ടിയുടേതായി ഒരുങ്ങുന്നുണ്ട്. ഈ തിരക്കിനിടയില്‍ മമ്മൂട്ടി തെലുങ്ക് ചിത്രത്തിന് ഡേറ്റ് നല്‍കുമോ എന്നാണ് ആരാധകരുടെ സംശയം. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും മമ്മൂട്ടി നേരത്തെ അഭിനയിച്ചിട്ടുണ്ട്.