രേണുക വേണു|
Last Modified വെള്ളി, 18 ജൂണ്‍ 2021 (12:39 IST)
കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് സിനിമാ മേഖല കൂടുതല്‍ ഉണര്‍വിലേക്ക് എത്തുമെന്നാണ് എല്ലാ പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. സിനിമാ പ്രേമികളുടെ പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്ന പ്രഖ്യാപനമാണ് നടന്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഇന്ന് നല്‍കിയത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍; അറബിക്കടലിന്റെ സിംഹം' ഓണം റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്.
ഇത്തവണ മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം ഓണം റിലീസായി മറ്റൊരു സൂപ്പര്‍താര ചിത്രവും തിയറ്ററുകളിലെത്തുമെന്നാണ് സൂചന. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ഭീഷ്മപര്‍വം ഓണം റിലീസ് ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ ബോക്‌സ്ഓഫീസില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടം കാണാം. ആരാധകരും ഇതിനായി കാത്തിരിക്കുകയാണ്. ഭീഷമപര്‍വത്തിന്റെ ഷൂട്ടിങ് പൂര്‍ണമായി അവസാനിച്ചിട്ടില്ല. എങ്കിലും ഓഗസ്റ്റ് ആകുമ്പോഴേക്കും എല്ലാ ജോലികളും പൂര്‍ത്തിയാക്കുമെന്നാണ് സൂചന. ഫെബ്രുവരി 21 നാണ് ഭീഷ്മപര്‍വത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പിന്നീട് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നി നിര്‍ത്തിവയ്ക്കുകയായിരുന്നു. ഭീഷ്മപര്‍വത്തില്‍ ഗ്യാങ്സ്റ്റര്‍ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുക.