ഇന്ന് ജന്മദിനം ആഘോഷിക്കുന്ന റോമയുടെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 ഓഗസ്റ്റ് 2023 (10:47 IST)
നടി റോമ തന്റെ ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. 25 ഓഗസ്റ്റ് 1984ന് ജനിച്ച നടിക്ക് 39 വയസ്സാണ് പ്രായം. 25ല്‍ കൂടുതല്‍ മലയാള സിനിമകളില്‍ റോമ അഭിനയിച്ചിട്ടുണ്ട്.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയുടെ വിജയം റോമയുടെ കരിയര്‍ മാറ്റി എഴുതി.
2005ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ എറബാബു എന്ന തെലുങ്ക് സിനിമയിലൂടെയാണ് നടി അഭിനയ ജീവിതം ആരംഭിച്ചത്. തമിഴ്, കന്നഡ ഭാഷകളിലുള്ള ചിത്രങ്ങളിലും വേഷമിട്ടു.

ചോക്ലേറ്റ് (2007), ട്രാഫിക് (2011), ചാപ്പാ കുരിശ് (2011), ഗ്രാന്‍ഡ് മാസ്റ്റര്‍ (2012) തുടങ്ങിയ ചിത്രങ്ങളാണ് റോമയുടെ എടുത്തു പറയാനുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :