'ജോജിയും ജോമോനും'; ഫഹദ് ഫാസിലുമായുള്ള സൗഹൃദം പുതുക്കി ബാബുരാജ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (14:48 IST)

'ജോജിയും ഞാനും' എന്ന് പറഞ്ഞു കൊണ്ട് ഫഹദ് ഫാസിലിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ബാബുരാജ്. കമല്‍ ഹാസന്റെ വിക്രം ചിത്രീകരണ തിരക്കിലാണ് ഫഹദ്. 'വിശാല്‍30' എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി ബാബുരാജും ചെന്നൈയിലായിരുന്നു. ജോജിയ്ക്ക് ശേഷം ഫഹദിനൊപ്പമുള്ള സൗഹൃദം പുതുക്കാന്‍ ആയതിന്റെ സന്തോഷത്തിലാണ് ബാബു രാജ്.A post shared by Baburaj Jacob (@therealbaburaj)

ബാബുരാജിന്റെ കരിയറില്‍ തന്നെ വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു ജോജി. ഈ സിനിമയിലെ ഗംഭീര പ്രകടനമാണ് അദ്ദേഹത്തിനെ 'വിശാല്‍30' ല്‍ എത്തിച്ചത്. വിശാലിന്റെ വില്ലന്‍ വേഷത്തിലാണ് ബാബുരാജ് എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :