തമിഴ് നടി ആനന്ദി അമ്മയാകാന്‍ പോകുന്നു ?

കെ ആര്‍ അനൂപ്| Last Modified ശനി, 14 ഓഗസ്റ്റ് 2021 (16:55 IST)

കയല്‍, പരിയേറും പെരുമാള്‍ തുടങ്ങിയ തമിഴ് സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ആനന്ദി. ഈ വര്‍ഷം ജനുവരിയിലായിരുന്നു നടി വിവാഹിതയായത്. ബിസിനസുകാരനും അസിസ്റ്റന്റ് ഡയറക്ടറുമായ സോക്രടീസാണ് ആനന്ദിയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ നടി ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകളാണ് കോളിവുഡില്‍ നിന്ന് പുറത്തുവരുന്നത്.ആനന്ദി ഏഴ് മാസം ഗര്‍ഭിണിയാണെന്നാണ് വിവരം.


ഒരുപാട് നാളത്തെ പ്രണയത്തിനൊടുവിലാണ് ആനന്ദി സോക്രടീസിനെ വിവാഹം ചെയ്തത്.പ്രഭു സോളമന്‍ സംവിധാനം ചെയ്ത കയല്‍ എന്ന ചിത്രമാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായത്.പരിയേറും പെരുമാള്‍,ചണ്ടി വീരന്‍, തൃഷ ഇലാന നയന്‍താര, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക്, കടവുള്‍ ഇരുക്കാന്‍ കുമരാ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :