ഇടവേള ബാബു പറഞ്ഞത് കള്ളം !, മമ്മൂട്ടിക്കയച്ച കത്തിന് മറുപടി കിട്ടിയില്ലെന്ന് സലിംകുമാർ

പത്തനാപുരത്ത് നടന്ന സംഭവത്തെ കുറിച്ച് നടനും താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറിയുമായ ഇടവേള ബാബു പറഞ്ഞത് കള്ളമാണെന്ന് നടൻ സലിംകുമാർ. താരങ്ങൾ മത്സരിക്കുന്നിടത്തേക്ക് താരങ്ങളോട് പോകരുതെന്ന് സംഘടന പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രചരണത്തിന് പോകരുതെന്ന് താരങ്ങളോട്

കൊച്ചി| aparna shaji| Last Modified ചൊവ്വ, 17 മെയ് 2016 (14:32 IST)
പത്തനാപുരത്ത് നടന്ന സംഭവത്തെ കുറിച്ച് നടനും താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറിയുമായ ഇടവേള ബാബു പറഞ്ഞത് കള്ളമാണെന്ന് നടൻ സലിംകുമാർ. താരങ്ങൾ മത്സരിക്കുന്നിടത്തേക്ക് താരങ്ങളോട് പോകരുതെന്ന് സംഘടന പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രചരണത്തിന് പോകരുതെന്ന് താരങ്ങളോട് പറഞ്ഞിട്ടില്ല എന്നാണ് ഇടവേള ബാബു പറഞ്ഞത്. ഇത് സത്യമല്ല കള്ളമാണെന്നും പറഞ്ഞു.

സംഘടനയുടെ ജനറൽ സെക്രട്ടറിയായ മമ്മൂട്ടിക്ക് വാട്ട്സ്അപ്പ് വഴി അയച്ച രാജിക്കത്തിന് ഇതുവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും സലിംകുമാർ വ്യക്തമാക്കി. അതേസമയം, സലിംകുമാർ രാജിവെച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും അമ്മയിൽ രാഷ്ട്രീയ കാര്യങ്ങൾ ഒന്നും തന്നെ ചർച്ച ചെയ്യാറില്ല, താരങ്ങൾ മത്സരിക്കുന്നിടത്തേക്ക് മറ്റുള്ളവർ പോകാൻ പാടില്ല എന്ന് സംഘടന പറഞ്ഞിട്ടില്ലെന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞത്.

പത്തനാപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥിയും നടനുമായ കെ ബി ഗണേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മോഹൻലാലും പ്രിയദർശനും പങ്കെടുത്തിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചാണ് സലിംകുമാർ അമ്മയിൽ നിന്ന് രാജിവെച്ചത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :