‘അറുവാ’യില്‍ നിന്ന് സൂര്യയെ മാറ്റി, ഹരി ചിത്രത്തില്‍ അരുണ്‍ വിജയ് !

സുബിന്‍ ജോഷി| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2020 (15:40 IST)
സൂര്യയെ നായകനാക്കി ഹരി സംവിധാനം ചെയ്യാനിരുന്ന ‘അറുവാ’ എന്ന പ്രൊജക്‍ടില്‍ വലിയ മാറ്റങ്ങള്‍. ചിത്രത്തില്‍ നിന്ന് നായകനായ സൂര്യയെ മാറ്റി. സൂര്യയ്‌ക്ക് പകരം അറുവായില്‍ അരുണ്‍ വിജയ് നായകനാകും.

'അറുവാ’യുടെ തിരക്കഥ സൂര്യയ്‌ക്ക് ഇഷ്‌ടമാകാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഈ തിരക്കഥ മാറ്റാമെന്ന സൂര്യയുടെ നിര്‍ദ്ദേശം ഹരിക്ക് സ്വീകാര്യമായിരുന്നില്ലത്രേ. ഇതേ തിരക്കഥ വച്ച് അരുണ്‍ വിജയിനെ നായകനാക്കി ചിത്രം ചെയ്യാന്‍ ഹരി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നിര്‍മ്മാണത്തില്‍ നിന്ന് സ്റ്റുഡിയോ ഗ്രീനും മാറിയേക്കുമെന്നാണ് വിവരം. ഹരിയുടെ ഭാര്യയുടെ സഹോദരന്‍ കൂടിയാണ് അരുണ്‍ വിജയ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :