ഫ്രണ്ട്‌ലിയായി നിന്നാൽ അവരത് പ്രേമമായി കരുതും, നമ്മൾ പിന്നെ തേപ്പുകാരിയാകും: മനസ്സ് തുറന്ന് അനുപമ

അഭിറാം മനോഹർ| Last Modified വ്യാഴം, 21 മെയ് 2020 (12:55 IST)
പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തിലൂടെ മലയാളീ പ്രേക്ഷകരുടെ ഇടം നേടിയ നടിയാണ് പരമേശ്വരൻ.തുടർന്ന് ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങി വേറെയും പല ചിത്രങ്ങളിൽ അനുപമ വേഷമിട്ടു.ഇപ്പോളിതാ പ്രണയട്ടെ കുറിച്ചും തനിക്ക് ലഭിച്ച തേപ്പിനെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് നടി.

പ്രേമത്തിലെ പോലെ ജീവിതത്തിലും തേച്ച അനുഭവങ്ങൾ ഉണ്ടെന്ന് താരം പറഞ്ഞു.കുറെ ആൺപിള്ളേർ നമ്മുടെ പിന്നാലെ നടക്കും. അവരോടെല്ലാവരോടും നമുക്ക് യെസ് എന്ന് പറയാനാവില്ലോ. അപ്പോൾ അവരുടെ ഭാഷയിൽ അത് തേപ്പാവും,ഒരാൺകുട്ടിയോട് ഫ്രണ്ട്‌ലിയായി നിന്നാൽ അവരത് പ്രേമമായി കരുതും.നമുക്ക് തേപ്പുകാരിയെന്ന പേരും ലഭിക്കും അനുപമ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :