‘എങ്ങനെ ഇയാൾക്കൊപ്പം ജീവിക്കും?’ - വരന്റെ വിരലുകൾ കണ്ട് സോഷ്യൽ മീഡിയ ഞെട്ടി, അങ്കലാപ്പിൽ വധു

Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2019 (17:06 IST)
വിവാഹ കഴിഞ്ഞ വരന്റേയും വധുവിന്റേയും കൈവിരലിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. വിവാഹ മോതിരം ഫോക്കസ് ചെയ്ത പകര്‍ത്തിയ ചിത്രത്തിലെ വരന്റെ വിരലുകള്‍ കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ.

വിവാഹ ദിവസം വധുവരന്മാര്‍ കൈയ്യില്‍ പിടിക്കുന്ന പൂക്കൊട്ടയ്ക്ക് മുകളില്‍ നിന്നെടുത്ത ഫോട്ടോയാണ് വൈറലായത്. ഫോട്ടോഗ്രാഫര്‍ ഫോക്കസ് ചെയ്തിരുന്നത് വിവാഹ മോതിരമായിരുന്നുവെങ്കിലും ആളുകള്‍ ശ്രദ്ധിച്ചത് വരന്റെ വിരലുകളും നഖവുമായിരുന്നു.

നീണ്ട് നിന്ന നഖങ്ങള്‍ക്കിടയില്‍ നിറയെ അഴുക്ക് പറ്റിപിടിച്ചിരിക്കുന്നു. ചുവന്ന നെയില്‍പോളീഷ് അണിഞ്ഞ് മനോഹരമായിട്ടാണ് വധുവിന്റെ വിരലുകൾ. എന്നാൽ, ചെളി നിറഞ്ഞ വരന്റെ നഖങ്ങൾ ആ ചിത്രത്തിന്റെ തന്നെ ഭംഗി കളയുന്നതായിരുന്നു.

എത്ര വൃത്തിഹീനമായ നഖങ്ങള്‍ എന്നാണ് പലരും പ്രതികരിച്ചിരിക്കുന്നത്. സ്വന്തം നഖങ്ങളെപോലും ശ്രദ്ധിക്കാത്ത ഇയാള്‍ക്കൊപ്പം ഈ പെണ്‍കുട്ടി എങ്ങനെ ജീവിക്കുമെന്നും ആളുകള്‍ ചോദിക്കുന്നു. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. അതേസമയം ചിലര്‍ വരന്റെ ഭാഗത്തും നിന്ന് കമന്റുകള്‍ ഇട്ടിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :