‘രാവിലെ 4 ലഡു, വൈകിട്ടും അതു തന്നെ, വേറൊന്നും കഴിക്കാൻ ഭാര്യ സമ്മതിക്കുന്നില്ല‘; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് കോടതിയിൽ

Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2019 (15:22 IST)
ഭാര്യ കഴിക്കാൻ ലഡു മാത്രമാണ് കഴിക്കാൻ തരുന്നതിൽ പ്രതിഷേധിച്ച് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് കുടുംബകോടതിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് കോടതിയെ പോലും അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. 10 വർഷത്തെ ദാമ്പത്യത്തിൽ മൂന്ന് കുട്ടികൾ ഇരുവർക്കുമുണ്ട്.

ജ്യോതിഷന്റെ നിർദേശപ്രകാരം ഭാര്യ തനിക്ക് കഴിക്കാൻ ലഡു മാത്രമാണ് തരുന്നതെന്നാണ് യുവാവിന്റെ പരാതി. രാവിലെ നാല് ലഡു, വൈകിട്ടും നാല് ലഡു. ഇതിനിടയ്ക്ക് വിശന്നാൽ പോലും മറ്റൊന്നും കഴിക്കാൻ തന്റെ ഭാര്യ സമ്മതിക്കുന്നില്ലെന്നും ഗതികെട്ടിട്ടാണ് വിവാഹമോചനത്തിലേക്ക് ചിന്തിച്ചതെന്നും യുവാവ് പറയുന്നു.

ഭർത്താവിന്റെ ആയുരാരോഗ്യത്തിനാണ് താനങ്ങനെ ചെയ്തതെന്നായിരുന്നു കൌൺസിലിങ്ങിനു ശേഷം യുവതി നൽകിയ മറുപടി. ജ്യോതിഷ പ്രകാരം ഭർത്താവിന്റെ ദീർഘായുസിന് ലഡു കഴിക്കുന്നതാണ് ഉത്തമമെന്ന് ജ്യോതിഷി പറഞ്ഞുവെന്നായിരുന്നു യുവതിയുടെ ന്യായീകരണം.

കൌൺസിലിങ്ങിനായി ദമ്പതികളെ വിളിച്ചെങ്കിലും യുവതി ഇപ്പോഴും ജ്യോതിഷത്തിൽ അടിയുറച്ച് വിശ്വസിക്കുകയാണെന്ന് കൌൺസിലേഴ്സ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :