രേണുക വേണു|
Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (11:34 IST)
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് അനാര്‍ക്കലി മരിക്കാര്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അനാര്‍ക്കലിയുടെ കുട്ടിക്കാല ചിത്രമാണ് ഇതില്‍ കാണുന്നത്. വളരെ നിഷ്‌കളങ്ക മുഖത്തോടെ ചിരിച്ചുനില്‍ക്കുന്ന അനാര്‍ക്കലി ഇപ്പോഴത്തെ ലുക്കില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് കുട്ടിക്കാലത്ത്.
സോഷ്യല്‍ മീഡിയയില്‍ തന്റെ വ്യത്യസ്ത ലുക്കിലും സ്റ്റൈലിലുമുള്ള ചിത്രങ്ങള്‍ അനാര്‍ക്കലി പങ്കുവയ്ക്കാറുണ്ട്. ആനന്ദം എന്ന മലയാള സിനിമയിലൂടെയാണ് അനാര്‍ക്കലി ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്.
പിതാവ് നിയാസ് മരിക്കാറുടെ വിവാഹ ചിത്രങ്ങള്‍ നേരത്തെ അനാര്‍ക്കലി പങ്കുവച്ചിരുന്നു. കൊച്ചുമ്മയുടെ ചിത്രവും നിക്കാഹ് ചടങ്ങുകളുടെ വീഡിയോയും അനാര്‍ക്കലി ഷെയര്‍ ചെയ്തു.അനാര്‍ക്കലിയുടെ സഹോദരി ലക്ഷ്മിയും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.കണ്ണൂര്‍ സ്വദേശിനിയാണ് നിയാസിന്റെ വധു.
നിയാസും ആദ്യഭാര്യ ലൈല പിയും വിവാഹമോചിതരായത് കഴിഞ്ഞ വര്‍ഷമായിരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആളാണ് ലൈല.
ആനന്ദം എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി വെള്ളിത്തിരയിലെത്തിയത്. ചേച്ചി ലക്ഷ്മിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.നമ്പര്‍ വണ്‍ സ്നേഹതീരം നോര്‍ത്ത് എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയത് അനാര്‍ക്കലിയുടെ സഹോദരിയായിരുന്നു.