അല്‍ഫോണ്‍സ് പുത്രന്റെ സിനിമയില്‍ നായകനാകാന്‍ പൃഥ്വിരാജ്, ഫഹദ് ഫാസില്‍-നയന്‍താര ടീമിന്റെ 'പാട്ട്' വൈകും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ജൂലൈ 2021 (17:10 IST)

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പാട്ട് ചിത്രീകരണം ഇനിയും നീളും. ഫഹദ് ഫാസില്‍,നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മ്യൂസിക്കല്‍ എന്റര്‍ടെയ്നര്‍ ഒരുക്കാന്‍ ആയിരുന്നു അദ്ദേഹം പദ്ധതിയിട്ടിരുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ചില അഭിനേതാക്കളുടെ ഡേറ്റ് പ്രശ്‌നം ഉള്ളതിനാല്‍ ഷൂട്ടിംഗ് മാറ്റിവെക്കും എന്നാണ് വിവരം. സംവിധായകന്‍ പൃഥ്വിരാജിനൊപ്പം ഒരു സിനിമ ആ ഇടവേളയില്‍ ചെയ്യുമെന്നും കേള്‍ക്കുന്നു.

പൃഥ്വിരാജിനു വേണ്ടി അല്‍ഫോണ്‍സ് പുത്രന്‍ ഒരു തിരക്കഥ ഒരുക്കിയിട്ടുണ്ട്.കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :