മകനോട് ക്ഷമ ചോദിച്ച് മിയ,കാര്യം നിസ്സാരം !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (12:52 IST)
സിനിമ തിരക്കുകള്‍ക്കിടയിലും മകനൊപ്പം സമയം ചിലവഴിക്കാന്‍ നടി എപ്പോഴും ഓടിയെത്താറുണ്ട്. മകന് രണ്ടു വയസ് ആവാറാകുമ്പോഴേക്കും അവന്റെ ഒന്നാം പിറന്നാളിന് എടുത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യട്ടെ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞാണ് മിയ എത്തിയിരിക്കുന്നത്. ഒന്നാം പിറന്നാളിന് എടുത്ത ചിത്രങ്ങള്‍ കൃത്യസമയത്ത് പോസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിന് ലൂക്കയോട് മിയ ക്ഷമയും ചോദിക്കുന്നു.

'ലൂക്കയ്ക്ക് 2 വയസ്സ് തികയുന്നതിന് മുമ്പ് ഞാന്‍ അവന്റെ ആദ്യ ജന്മദിന ഫോട്ടോകള്‍ പോസ്റ്റ് ചെയ്യട്ടെ. ഇതൊന്നും കൃത്യസമയത്ത് പോസ്റ്റ് ചെയ്യാത്തതിന് എന്റെ മകനോട് ക്ഷമ ചോദിക്കുന്നു'-മിയ കുറിക്കുന്നു.
ജീവിതത്തിലെ നല്ല കാലത്തിലൂടെയാണ് നടി മിയ കടന്നുപോകുന്നത്. 2021ലായിരുന്നു താരത്തിന് കുഞ്ഞ് ജനിച്ചത്.


2020 സെപ്റ്റംബര്‍ 12നായിരുന്നു നടിയുടെ വിവാഹം.പ്രസവ തീയതിക്ക് രണ്ടു മാസം മുന്‍പേ നടിക്ക് കുഞ്ഞ് ജനിച്ചു. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവില്‍ ആയിരുന്നവെന്നും മിയയുടെ സഹോദരി പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :