പ്രണയത്തിലാണ്, തുറന്ന് പറഞ്ഞ് നടി ലക്ഷ്‌മി മേനോൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2020 (12:40 IST)
താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ താരം ലക്ഷ്‌മി മേനോൻ. ഇൻസ്റ്റഗ്രാമിലെ ക്യു ആൻഡ് എ സെക്ഷനിലൂടെ ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

സിംഗിളാണോ എന്ന ആരാധകന്റെ ചോദ്യത്തിന് നോ എന്ന മറുപടിയാണ് താരം നൽകിയത്. എന്നാൽ കാമുകൻ ആരാണെന്ന് വ്യക്തമാക്കാൻ താരം തയ്യാറായില്ല. അതേസമയം വിവാഹത്തോടുള്ള തന്റെ കാഴ്‌ചപ്പാട് എന്താണെന്നും താരം വ്യക്തമാക്കി.വിവാഹം എന്ന സങ്കൽപ്പം ഓവർ റേറ്റഡായ വൃത്തിക്കേടാണെന്നാണ് താരം തുറന്നടിച്ചത്.

ഇഷ്ടനടൻ ആരെന്നും ഇഷ്ടചിത്രം ഏതെന്നുമുള്ള ചോദ്യങ്ങൾക്കും ലക്ഷ്‌മി മേനോൻ മറുപടി നൽകിയിട്ടുണ്ട്. അടുത്തിടെ ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്കെതിരെ വിമർശനം നടത്തിയും താരം വാർത്തകളിൽ ഇടം നേടിയിരുന്നു.മറ്റുള്ളവരുടെ പ്ലേറ്റും ബാത്ത്‌റൂമും കഴുകാൻ താൽപര്യമില്ലെന്നും ക്യാമറക്ക് മുന്നിൽ തല്ലുകൂടാൻ തയ്യാറല്ലെന്നുമാണ് താരം ബിഗ് ബോസിനെതിരെ പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :